തിരുവല്ല: കേന്ദ്ര സര്‍ക്കാരിന്റെ പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കണമെന്ന് കേരള നോണ്‍ ടീച്ചിംഗ് എംപ്ലോയീസ് ഓര്ഗനൈസേഷന് (കെഎന്‍ടിഇഒ) എട്ടാം സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം മാത്യു ടി. തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് ജേക്കബ് സി. നൈനാന് അധ്യക്ഷത വഹിച്ചു.
വീണാ ജോര്‍ജ് എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തി. സിഐടിയു ദേശീയ കൗണ്‍സിലംഗം ആര്. സനല്‍കുമാര്‍, കേരളാ എന്‍ജിഒ യൂണിയന് വൈസ് പ്രസിഡന്റ് അനില്‍കുമാര്‍, എകെപിസിടിഎ സംസ്ഥാന പ്രസിഡന്റ് ഡോ. ജോജി അലക്സ്, എംജി യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷന് പ്രസിഡന്റ് ജെ. ലേഖ, കെഎസ്ടിഎ ജില്ലാ കമ്മിറ്റിയംഗം സി. എന്‍. രാജേഷ്, കെഎന്ടിഇഎ ജനറല്‍ സെക്രട്ടറി എന്‍. സത്യാനന്ദന്, ട്രഷറര്‍ പി. എച്ച്. പ്രേംനവാസ്, ജനറല്‍ കണ്‍വീനര്‍ സജി തോമസ്, എന്‍. സത്യാനന്ദന് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി ജേക്കബ് സി. നൈനാന് - പ്രസിഡന്റ്, ജെവിനോദ് കുമാര്‍, വി. കെ. ജയകുമാര്‍, വൈ. ഓസ്ബോണ്‍, സജി തോമസ്, രാജേന്ദ്രന്, പി. പി. ശര്‍മിള - വൈസ് പ്രസിഡന്റുമാര്‍, എന്‍. സത്യാനന്ദന് - ജനറല്‍ സെക്രട്ടറി, പി. എച്ച്. പ്രേംനവാസ്, സുനില്‍ പി. നായര്‍, എ. എം. ജുനൈദ്, എന്‍. പ്രേമരാജന്‍, എം. പുഷ്പ ലാലി, ഷാജു കൂടത്തിങ്കല്‍ - സെക്രട്ടറിമാര്‍, കെ. ഗിരിധരന് - ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.