ര​ശ്മി​ക്കും​കു​ട്ടി​ക​ൾ​ക്കും സു​ര​ക്ഷി​ത​ത്വം ഒ​രു​ക്കി ഡോ.​സു​നി​ൽ
Sunday, February 28, 2021 10:50 PM IST
പ​ത്ത​നം​തി​ട്ട: സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക ഡോ. ​എം. എ​സ്. സു​നി​ൽ ഭ​വ​ന​ര​ഹി​ത​രാ​യ ആ​ലം​ബ​ഹീ​ന​ർ​ക്ക് പ​ണി​തു ന​ൽ​കു​ന്ന 193 - ാമ​ത് സ്നേ​ഹ​ഭ​വ​നം പൂ​ത​ങ്ക​ര ല​ക്ഷ്മി​ദേ​വ് ഭ​വ​ന​ത്തി​ൽ വി​ധ​വ​യാ​യ ര​ശ്മി​ക്കും ര​ണ്ടു കു​ഞ്ഞു​ങ്ങ​ൾ​ക്കു​മാ​യി ഷാ​ബു ഡോ​ളി​യു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും സ​ഹാ​യ​ത്താ​ൽ നി​ർ​മി​ച്ചു ന​ൽ​കി.
വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​ന​വും ഉ​ദ്ഘാ​ട​ന​വും ഷാ​ബു വ​ർ​ഗീ​സ് നി​ർ​വ​ഹി​ച്ചു. ക​ഴി​ഞ്ഞ തി​രു​വോ​ണം നാ​ളി​ൽ ര​ശ്മി​യു​ടെ ഭ​ർ​ത്താ​വ് മ​നീ​ഷ് വാ​ഹ​ന അ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ടു​ക​യും ര​ശ്മി​യും ര​ണ്ടു കു​ഞ്ഞു​ങ്ങ​ളും അ​മ്മ​യും വീ​ടി​ല്ലാ​തെ ദൈ​നം​ദി​ന ചെ​ല​വു​ക​ൾ​ക്കു​പോ​ലും ബു​ദ്ധി​മു​ട്ടു​ന്ന അ​വ​സ്ഥ ക​ല​ഞ്ഞൂ​ർ ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ലെ ഹെ​ഡ്മാ​സ്റ്റ​ർ വി. ​അ​നി​ൽ അ​ധ്യാ​പ​ക​നാ​യ ഫി​ലി​പ്പ് ജോ​ർ​ജ് മു​ഖേ​ന ഡോ. ​സു​നി​ലി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തു​ക​യാ​യി​രു​ന്നു.
ഷാ​ബു​വും സു​ഹൃ​ത്തു​ക്ക​ളും ന​ൽ​കി​യ മൂ​ന്ന​ര ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് ര​ണ്ടു മു​റി​ക​ളും ഹാ​ളും അ​ടു​ക്ക​ള​യും ശു​ചി​മു​റി​യും സി​റ്റൗ​ട്ടും അ​ട​ങ്ങി​യ വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ക​യാ​യി​രു​ന്നു. ച​ട​ങ്ങി​ൽ ഏ​നാ​ദി​മം​ഗ​ലം ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് രാ​ജ​ഗോ​പാ​ൽ, വി. ​അ​നി​ൽ, കെ. ​പി. ജ​യ​ലാ​ൽ, ഫി​ലി​പ്പ് ജോ​ർ​ജ്, ഹ​രി​ത കൃ​ഷ്ണ​ൻ, അ​ഭി​ജി​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.