ഇ​ല​ന്തൂ​രി​ലെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റു​ടെ കൊ​ല​പാ​ത​കം: മ​ക​ന്‍ ഉ​ള്‍​പ്പെ​ടെ ഏ​ഴു പേ​ര്‍ അ​റ​സ്റ്റി​ല്‍
Sunday, February 28, 2021 10:50 PM IST
പ​ത്ത​നം​തി​ട്ട: ഇ​ല​ന്തൂ​രി​ല്‍ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍ വെ​ട്ടേ​റ്റു മ​രി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ക​ന്‍ ഉ​ള്‍​പ്പെ​ടെ ഏ​ഴു​പേ​ര്‍ അ​റ​സ്റ്റി​ല്‍. കൊ​ല്ല​പ്പെ​ട്ട ഇ​ല​ന്തൂ​ര്‍ ഈ​സ്റ്റ് കി​ഴ​ക്കേ​ഭാ​ഗ​ത്ത് ഏ​ബ്ര​ഹാം ഇ​ട്ടി (കൊ​ച്ചു​മോ​ന്‍ - 52)യു​ടെ മ​ക​ന്‍ റെ​ബി​ന്‍ (20), ബ​ന്ധു​വാ​യ പ്ര​കാ​ശ് (47), ഷാ​ജി (52), രാ​ജ​ന്‍ (55), സു​ജി​ത് (39), അ​ച്ചു വ​ര്‍​ഗീ​സ് (20) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ഏ​ബ്ര​ഹാം ഇ​ട്ടി​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കു​ടും​ബ​പ്ര​ശ്‌​ന​ങ്ങ​ളേ തു​ട​ര്‍​ന്ന് ഭാ​ര്യ, മ​ക്ക​ള്‍ എ​ന്നി​വ​രു​മാ​യി ഒ​ന്ന​ര​വ​ര്‍​ഷ​മാ​യി പി​ണ​ക്ക​ത്തി​ലാ​യി​രു​ന്നു. ഒ​റ്റ​യ്ക്കു സ്വ​ന്ത​വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. പി​താ​വു​മാ​യി സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ പ്ര​ശ്‌​ന​ങ്ങ​ളാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്നും ആ​സൂ​ത്രി​ത​മാ​യ സം​ഭ​വ​മാ​യി​രു​ന്നി​ല്ലെ​ന്നു​മാ​ണ് പോ​ലീ​സി​ന്റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.
പ്ര​തി​ക​ളി​ല്‍ അ​ഞ്ചു പേ​രെ ഇ​ല​വും​തി​ട്ട പോ​ലീ​സാ​ണ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ബ്ര​ഹാം ഇ​ട്ടി​യും കൂ​ട്ടു​കാ​രും വീ​ട്ടി​നു​ള്ളി​ല്‍ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു.
അ​വ​രെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ആ​ദ്യം അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു പോ​യ​ത്. പി​ന്നീ​ടാ​ണ് മ​ക​നി​ലേ​ക്കും ബ​ന്ധു​ക്ക​ളി​ലേ​ക്കു​മെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍​ഷ​ത്തോ​ള​മാ​യി ഏ​ബ്ര​ഹാം ത​നി​ച്ചാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. മ​ദ്യ​പി​ച്ചെ​ത്തി പ​തി​വാ​യി ഉ​പ​ദ്ര​വി​ക്കു​ന്ന​തി​നാ​ല്‍ ഭാ​ര്യ ആ​ശ​യും മ​ക്ക​ളാ​യ റെ​ബി​നും രേ​ഷ്മ​യും വീ​ടു​വി​ട്ടു പോ​യ​തെ​ന്ന് പ​റ​യു​ന്നു. റെ​ബി​ന്‍ ബി ​ടെ​ക് വി​ദ്യാ​ര്‍​ഥി​യാ​ണ്. ആ​ദ്യം കു​ടും​ബ​വീ​ടാ​യ ത​ണ്ണി​ത്തോ​ട്ടി​ലാ​ണ് ആ​ശ​യും മ​ക്ക​ളും താ​മ​സി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് ചെ​ങ്ങ​ന്നൂ​രി​ലു​ള്ള സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലാ​ക്കി താ​മ​സം. ജീ​വ​നാം​ശ​ത്തി​നാ​യി കോ​ട​തി​യെ സ​മീ​പി​ച്ച ആ​ശ​യ്ക്ക് ഇ​ന്നു മു​ത​ല്‍ ഏ​ബ്ര​ഹാം ഇ​ട്ടി​യു​ടെ വീ​ട്ടി​ല്‍ താ​മ​സി​ക്കാ​ന്‍ അ​നു​വാ​ദം ല​ഭി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നും കു​ടും​ബ​വു​മാ​യി ത​ര്‍​ക്ക​ങ്ങ​ള്‍ ഉ​ട​ലെ​ടു​ത്തി​രു​ന്നു.
പി​താ​വി​നോ​ടു സം​സാ​രി​ക്കാ​ന്‍ കൂ​ട്ടു​കാ​രെ​യും ബ​ന്ധു​വി​നെ​യും കൂ​ട്ടി വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ റെ​ബി​ന്‍ എ​ത്തി. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഏ​ബ്ര​ഹാം ഇ​ട്ടി​യു​മാ​യി സം​സാ​രി​ച്ച് മു​ഷി​ഞ്ഞ​പ്പോ​ള്‍ സം​ഘ​ര്‍​ഷ​വും ബ​ല​പ്ര​യോ​ഗ​വു​മു​ണ്ടാ​യി. ഇ​തി​നി​ടെ ത​ല​യ്ക്ക് പി​ന്നി​ലേ​റ്റ മു​റി​വി​ല്‍ നി​ന്ന് ചോ​ര വാ​ര്‍​ന്നാ​യി​രു​ന്നു മ​ര​ണ​മെ​ന്ന് ക​രു​തു​ന്നു.
പ​രി​ക്കേ​റ്റ് ചോ​ര​യൊ​ലി​പ്പി​ച്ച് വീ​ണു കി​ട​ന്ന​യാ​ളെ ഉ​പേ​ക്ഷി​ച്ച് റെ​ബി​നും കൂ​ട്ട​രും സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ സ്ഥ​ല​ത്ത് നി​ന്ന് കി​ട്ടി​യ ചെ​രു​പ്പും വി​ര​ല​ട​യാ​ള​വും പോ​ലീ​സ് നാ​യ പോ​യ വ​ഴി​യു​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ​ഴി​ത്തി​രി​വാ​യ​ത്.
ഏ​ബ്ര​ഹാ​മി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍​മാ​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​രു​ന്നു.