തെ​ര​ഞ്ഞെ​ടു​പ്പ് കു​രു​ക്കി​ല്‍​പെ​ടാ​തെ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍
Sunday, February 28, 2021 10:50 PM IST
ബ​ജ​റ്റ് അ​വ​ത​ര​ണം വൈ​കി​യ​വ​ര്‍​ക്ക് ബ​ദ​ല്‍ ക്ര​മീ​ക​ര​ണം

പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​മ്പാ​യി ജി​ല്ല​യി​ലെ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി​ക​ള്‍ അം​ഗീ​ക​രി​ച്ചു. 26വ​രെ ല​ഭി​ച്ച എ​ല്ലാ വാ​ര്‍​ഷി​ക പ​ദ്ധ​തി​ക​ളും ആ​സൂ​ത്ര​ണ​സ​മി​തി അം​ഗീ​ക​രി​ച്ച​താ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ പ​റ​ഞ്ഞു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റേ​ത​ട​ക്ക​മു​ള്ള പ​ദ്ധ​തി​ക​ള്‍ അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ലാ​യ ചി​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ​ദ്ധ​തി​ക​ളാ​ണ് അ​വ​സാ​ന​ദി​വ​സം അം​ഗീ​ക​രി​ച്ചു ന​ല്‍​കി​യ​ത്. പ​ദ്ധ​തി​ക​ള്‍ അം​ഗീ​ക​രി​ച്ച​തോ​ടെ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മു​ന്നോ​ട്ടു പോ​കാ​ന്‍ ത​ട​സ​മു​ണ്ടാ​കി​ല്ല.
ബ​ജ​റ്റ് ഉ​ള്‍​പ്പെ​ടെ 31ന​കം പൂ​ര്‍​ത്തീ​ക​രി​ക്കേ​ണ്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍​ക്ക​ണ്ട് ഒ​രു​മാ​സം നേ​ര​ത്തെ ന​ട​പ​ടി​ക​ളാ​രം​ഭി​ച്ചി​രു​ന്നു.
തി​ര​ക്കു​പി​ടി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലൂ​ടെ ജി​ല്ല​യു​ടെ 66 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തെ പ​ദ്ധ​തി​ക്ക് ജി​ല്ലാ ആ​സൂ​ത്ര​ണ​സ​മി​തി​യു​ടെ അം​ഗീ​കാ​രം വാ​ങ്ങു​ക​യാ​യി​രു​ന്നു. നാ​ല് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍, പ​ന്ത​ളം ന​ഗ​ര​സ​ഭ എ​ന്നി​വ​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് അ​വ​സാ​ന​നി​മി​ഷം അം​ഗീ​ക​രി​ച്ച​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ജി​ല്ലാ ക​ള​ക്ട​ര്‍, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ആ​സൂ​ത്ര​ണ​സ​മി​തി​യു​ടെ നി​ല​വി​ലു​ള്ള​ത്. ത​ദ്ദേ​ശ​സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം പു​തി​യ ഭ​ര​ണ​സ​മി​തി​ക​ള്‍ ജ​നു​വ​രി മു​ത​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു തു​ട​ങ്ങി​യെ​ങ്കി​ലും ആ​സൂ​ത്ര​ണ​സ​മി​തി​യു​ടെ പൂ​ര്‍​ണ​രൂ​പ​വും ആ​യി​ട്ടി​ല്ല. ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലൂ​ടെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. ഇ​തി​നി​ടെ​യി​ലാ​ണ് ബ​ജ​റ്റ് അ​വ​ത​ര​ണ​വും വേ​ണ്ടി​വ​ന്ന​ത്.
ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ബ​ജ​റ്റ് അ​വ​ത​ര​ണ​വും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​ല്‍ കു​ടു​ങ്ങി. ഇ​ന്നാ​ണ് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കാ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ഇ​തു മാ​റ്റി​വ​യ്‌​ക്കേ​ണ്ടി​വ​ന്നു. പ​ന്ത​ളം ന​ഗ​ര​സ​ഭ​യും ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചി​ട്ടി​ല്ല. ഗ്രാ​മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളും ഏ​റി​യ പ​ങ്കും ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചി​ട്ടി​ല്ല. നി​ല​വി​ലു​ള്ള ബ​ജ​റ്റ് പു​തി​യ സാ​മ്പ​ത്തി​ക​വ​ര്‍​ഷം ഏ​പ്രി​ല്‍ ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന​തി​നാ​ല്‍ പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​നും ദൈ​നം​ദി​ന ന​ട​പ​ടി​ക​ള്‍​ക്കും അം​ഗീ​കാ​രം ആ​വ​ശ്യ​മാ​യി വ​രും. നി​ല​വി​ലെ ബ​ജ​റ്റി​ന്‍റെ കാ​ലാ​വ​ധി നീ​ട്ടി​ക്കൊ​ണ്ട് മു​ന്നോ​ട്ടു​പോ​കാ​നാ​കു​മെ​ന്നും പ​റ​യു​ന്നു.
ഏ​പ്രി​ല്‍ ആ​റി​ന് വോ​ട്ടെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​കു​മെ​ന്ന​തി​നാ​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ്ര​ത്യേ​ക ഉ​ത്ത​ര​വി​റ​ക്കി സാ​വ​കാ​ശം ന​ല്‍​കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു​ള്ള​ത്. വോ​ട്ടെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ല്‍ ഇ​ള​വു ല​ഭി​ക്കു​ന്ന​തോ​ടെ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച് അം​ഗീ​കാ​രം വാ​ങ്ങാ​നാ​കും. വോ​ട്ട് ഓ​ണ്‍ അ​ക്കൗ​ണ്ട് അം​ഗീ​ക​രി​ച്ച് മു​ന്നോ​ട്ടു പോ​കാ​നു​ള്ള സാ​ധ്യ​ത​യും തേ​ടു​ന്നു​ണ്ട്. ഇ​തി​നാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അ​നു​വാ​ദ​ത്തോ​ടെ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് മ​തി​യാ​കും.