പ​ത്ത​നം​തി​ട്ട​യി​ൽ അന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി
Sunday, February 28, 2021 10:46 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ൽ അ​ന​ധി​കൃ​ത കെ​ട്ടി​ട നി​ർ​മാ​ണ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി ആ​രം​ഭി​ച്ചു. അ​നു​മ​തി വാ​ങ്ങി​യ ശേ​ഷം നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് മു​ന്പു​ത​ന്നെ അ​ന​ധി​കൃ​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടി ന​ട​ത്തി​യാ​ണ് കെ​ട്ടി​ട​ങ്ങ​ൾ​ക്ക് പെ​ർ​മി​റ്റ് നേ​ടി​ക്കൊ​ണ്ടി​രു​ന്ന​ത്.
ഭ​ര​ണ​സ​മി​തി​യു​ടേ​യും ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ​യും മൗ​നാ​നു​വാ​ദ​ത്തോ​ടെ​യാ​ണ് ഇ​ത്ത​രം അ​ന​ധി​കൃ​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നി​രു​ന്ന​തെ​ന്ന പ​രാ​തി​ക​ളേ​റി​യ​തോ​ടെ​യാ​ണ് അ​ന​ധി​കൃ​ത നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കാ​ൻ ന​ഗ​ര​സ​ഭ തീ​രു​മാ​നി​ച്ച​ത്.
പു​തി​യ ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നു​ശേ​ഷം ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ടി .​സ​ക്കീ​ർ ഹു​സൈ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
ക​ഴി​ഞ്ഞ ദി​വ​സം​സം​സ്ഥാ​ന പാ​ത​യോ​ടു ചേ​ർ​ന്ന് അ​ന​ധി​കൃ​ത നി​ർ​മാ​ണം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്, പ​ണി​ക​ൾ നി​ർ​ത്തി വ​യ്ക്കാ​ൻ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ൽ നി​ന്ന് നോ​ട്ടീ​സ് ന​ൽ​കി. നോ​ട്ടീ​സ് ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ന​ധി​കൃ​ത​മാ​യി റോ​ഡി​ലേ​ക്ക് ഇ​റ​ക്കി ചെ​യ്ത നി​ർ​മാ​ണം ഉ​ട​മ പൊ​ളി​ച്ചു നീ​ക്കി​ത്തു​ട​ങ്ങി.