ആ​ന​പ്പാ​റ​യി​ലെ ക​ഞ്ചാ​വ് വി​ല്പ​ന​യ്ക്കെ​തി​രെ ന​ട​പ​ടി വേ​ണം
Sunday, February 28, 2021 10:46 PM IST
പ​ത്ത​നം​തി​ട്ട: ആ​ന​പ്പാ​റ​യി​ല്‍ ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് കേ​ര​ള ജ​ന​വേ​ദി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റ​ഷീ​ദ് ആ​ന​പ്പാ​റ ആ​വ​ശ്യ​പ്പെ​ട്ടു.
രാ​ത്രി കാ​ല​ങ്ങ​ളി​ലും മ​റ്റും പു​തി​യ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍​ഡി​നു പു​റ​കി​ലു​ള്ള റോ​ഡ്, ക​ണ്ണ​ങ്ക​ര ജം​ഗ്ഷ​ന്‍, കു​ല​ശേ​ഖ​ര​പ​തി, ആ​ന​പ്പാ​റ പ​ള്ളി​യു​ടെ പു​റ​കു​വ​ശം എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ക്കു​ന്ന​ത്.
ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും രാ​ത്രി​കാ​ല​ങ്ങ​ളി​ലും മ​റ്റും വാ​ഹ​ന​ങ്ങ​ളി​ല്‍ വ​ന്നാ​ണ് 18 വ​യ​സി​ല്‍ താ​ഴെ​യു​ള്ള​വ​ര്‍ ഉ​ള്‍​പ്പെ​ടെ ക​ഞ്ചാ​വ് കൊ​ണ്ടു പോ​കു​ന്ന​താ​യ പ​രാ​തി ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.