വീ​ഡി​യോ സം​ഘ​ത്തെ നി​യോ​ഗി​ച്ചു
Saturday, February 27, 2021 10:23 PM IST
പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ വീ​ഡി​യോ നി​രീ​ക്ഷ​ണ, വീ​ക്ഷ​ണ സം​ഘ​ത്തി​നെ നി​യോ​ഗി​ച്ച് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യ ജി​ല്ലാ ക​ള​ക്ട​ർ ഡോ.​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി ഉ​ത്ത​ര​വാ​യി. മാ​തൃ​കാ പെ​രു​മാ​റ്റ​ച​ട്ടം നി​രീ​ക്ഷി​ക്കു​ന്ന​തി​നും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ചെ​ല​വ് ക​ണ​ക്കാ​ക്കു​ന്ന​തി​നും ഓ​രോ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലും മൂ​ന്നോ അ​തി​ല​ധി​ക​മോ വീ​ഡി​യോ നി​രീ​ക്ഷ​ണ സം​ഘ​വും (വി​എ​സ്ടി), വീ​ഡി​യോ വീ​ക്ഷ​ണ സം​ഘ​വും (വി​വി​ടി) പ്ര​വ​ർ​ത്തി​ക്കും. നി​യോ​ജ​ക മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ൽ വി​വി​ധ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ​ക്ക് വീ​ഡി​യോ നി​രീ​ക്ഷ​ണ സം​ഘ​ത്തി​ന്‍റെ ചു​മ​ത​ല.

തി​രു​വ​ല്ല - ബി.​ആ​ർ.​ബി​ന്ദു(​നി​ര​ണം), റാ​ന്നി - സ​ന്ദീ​പ് ജേ​ക്ക​ബ്് (റാ​ന്നി അ​ങ്ങാ​ടി), ആ​റ​ന്മു​ള - ടി.​ജി. പ്ര​ദീ​പ് (തോ​ട്ട​പ്പു​ഴ​ശേ​രി), കോ​ന്നി -ടി.​ആ​ർ. ലീ​ലാ​മ്മ(​മ​ല​യാ​ല​പ്പു​ഴ), അ​ടൂ​ർ - സി.​അം​ബി​ക(​പ​ന്ത​ളം തെ​ക്കേ​ക്ക​ര).

നി​യോ​ജ​ക മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ൽ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന വീ​ഡി​യോ വീ​ക്ഷ​ണ സം​ഘ​ത്തി​ന് ഡെ​പ്യൂ​ട്ടി ത​ഹ​സീ​ൽ​ദാ​ർ​മാ​ർ നേ​തൃ​ത്വം ന​ൽ​കും. തി​രു​വ​ല്ല- കെ.​ജോ​ളി, റാ​ന്നി - സു​നി​ൽ എം ​നാ​യ​ർ, ആ​റ​ന്മു​ള - സി.​ദീ​പ, കോ​ന്നി - എ.​ആ​ർ ഗി​രി​ജ, അ​ടൂ​ർ - ഷി​നി ബേ​ബി (അ​ടൂ​ർ).