ജോ​സ​ഫ് ഗ്രൂ​പ്പ് തി​രു​വ​ല്ല​യി​ൽ ത​ന്നെ, തീ​രു​മാ​നം നാ​ളെ
Saturday, February 27, 2021 10:23 PM IST
പ​ത്ത​നം​തി​ട്ട: യു​ഡി​എ​ഫി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം തി​രു​വ​ല്ല​യി​ൽ ത​ന്നെ മ​ത്സ​രി​ച്ചേ​ക്കും. 2016ൽ ​കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​മ​ത്സ​രി​ച്ച സീ​റ്റാ​ണി​ത്. ഇ​ത്ത​വ​ണ തി​രു​വ​ല്ല കോ​ണ്‍​ഗ്ര​സ് ഏ​റ്റെ​ടു​ക്കു​ക​യും റാ​ന്നി കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​നു ന​ൽ​കു​ക​യും എ​ന്ന നി​ർ​ദേ​ശ​മു​ണ്ടാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​ജെ. ജോ​സ​ഫ് ഇ​തം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. നാ​ളെ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യി​ൽ സീ​റ്റി​ന്‍റെ കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കും.

തി​രു​വ​ല്ല​യി​ലെ സ്ഥാ​നാ​ർ​ഥി​യെ സം​ബ​ന്ധി​ച്ചും ജോ​സ​ഫ് ഗ്രൂ​പ്പി​നു തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ക്ട​ർ ടി. ​തോ​മ​സ്, സം​സ്ഥാ​ന ഉ​ന്ന​താ​ധി​കാ​ര​സ​മി​തി​യം​ഗ​ങ്ങ​ളാ​യ ജോ​സ​ഫ് എം.​പു​തു​ശേ​രി, കു​ഞ്ഞു​കോ​ശി പോ​ൾ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് മാ​മ്മ​ൻ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. പു​തു​മു​ഖ സ്ഥാ​നാ​ർ​ഥി​ക​ളെ രം​ഗ​ത്തി​റ​ക്ക​ണ​മെ​ന്നാ​വ​ശ്യ​മാ​ണ് ഒ​രു​വി​ഭാ​ഗം ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. വി​ക്ട​ർ ടി.​തോ​മ​സ് ര​ണ്ടു​ത​വ​ണ​യും ജോ​സ​ഫ് എം.​പു​തു​ശേ​രി ഒ​രു ത​വ​ണ​യും തി​രു​വ​ല്ല​യി​ൽ മ​ത്സ​രി​ച്ചി​രു​ന്നു.