കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ സീ​റ്റി​ൽ അ​വ്യ​ക്ത​ത
Saturday, February 27, 2021 10:23 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഒ​രു സീ​റ്റ് വേ​ണ​മെ​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ് - എ​മ്മി​ന്‍റെ ആ​വ​ശ്യ​ത്തി​ൽ തീ​രു​മാ​നം നീ​ളു​ന്നു. അ​ഞ്ച് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും എ​ൽ​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് എം​എ​ൽ​എ​മാ​ർ ത​ന്നെ മ​ത്സ​രി​ക്കാ​നു​ള്ള സാ​ധ്യ​ത തെ​ളി​ഞ്ഞ​തോ​ടെ കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് ഒ​രു സീ​റ്റ് ന​ൽ​കു​ന്ന​ത് അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി.

യു​ഡി​എ​ഫി​ലാ​യി​രു​ന്ന​പ്പോ​ൾ പാ​ർ​ട്ടി മ​ത്സ​രി​ച്ചി​രു​ന്ന തി​രു​വ​ല്ല സീ​റ്റ് ജ​ന​താ​ദ​ൾ എ​സി​ന്‍റെ സി​റ്റിം​ഗ് സീ​റ്റാ​ണ്. മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ലും എ​ൽ​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് എം​എ​ൽ​എ​മാ​രാ​ണ്. അ​ഞ്ച് ടേം ​പൂ​ർ​ത്തീ​ക​രി​ച്ച രാ​ജു ഏ​ബ്ര​ഹാം റാ​ന്നി​യി​ൽ നി​ന്നു പി​ൻ​മാ​റു​മെ​ന്ന പ്ര​തീ​ക്ഷ​യാ​യി​രു​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​നു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ റാ​ന്നി​യി​ൽ രാ​ജു ത​ന്നെ മ​ത്സ​രി​ക്ക​ട്ടേ​യെ​ന്ന സി​പി​എം നി​ല​പാ​ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​ത്തി​നു വി​ല​ങ്ങു​ത​ടി​യാ​യി. പി​ന്നീ​ട് ആ​റ​ന്മു​ള​യി​ൽ പ്ര​തീ​ക്ഷ അ​ർ​പ്പി​ച്ചെ​ങ്കി​ലും വീ​ണാ ജോ​ർ​ജി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തെ സി​പി​എം പി​ന്തു​ണ​ച്ച​തോ​ടെ അ​വി​ടെ​യും സാ​ധ്യ​ത വി​ര​ള​മാ​യി. എ​ന്നാ​ൽ ഇ​പ്പോ​ഴും ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ലും പാ​ർ​ട്ടി പ്ര​തീ​ക്ഷ കൈ​വി​ട്ടി​ട്ടി​ല്ല. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ മ​ത്സ​രി​ച്ച ര​ണ്ട് സീ​റ്റു​ക​ളി​ലും വി​ജ​യി​ക്കു​ക​യും എ​ൽ​ഡി​എ​ഫി​ന് ഭ​ര​ണം നേ​ടി​യെ​ടു​ക്കാ​ൻ സ​ഹാ​യി​ക്കു​ക​യും ചെ​യ്ത പാ​ർ​ട്ടി​യെ​ന്ന നി​ല​യി​ൽ അ​ർ​ഹ​മാ​യ അം​ഗീ​കാ​രം ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​വ​ശ്യം. പ​ക്ഷേ ക​ടും​പി​ടു​ത്ത​മി​ല്ലെ​ന്ന നി​ല​പാ​ട് പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി ത​ന്നെ വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു.