സ്വീ​പ്പ് വോ​ട്ട​ര്‍ ബോ​ധ​വ​ത്ക​ര​ണ കാ​ന്പെ​യ്ൻ
Saturday, February 27, 2021 10:23 PM IST
പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ത്ത​നം​തി​ട്ട​യി​ലെ കോ​ള​ജു​ക​ളി​ല്‍ സ്വീ​പ്പ് വോ​ട്ട​ര്‍ ബോ​ധ​വ​ത്ക​ര​ണ കാ​ന്പെ​യ്ന്‍ ന​ട​ത്തി. കാ​മ്പെ​യ്ന്‍റെ ഭാ​ഗ​മാ​യി വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടാ​ത്ത വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പു​തു​താ​യി എ​ൻ‌​റോ​ള്‍ ചെ​യ്യു​ന്ന​തി​നു​ള​ള അ​വ​സ​രം ഒ​രു​ക്കി.
ആ​റ​ന്മു​ള ഗ​വ​ണ്‍​മെ​ന്‍റ് എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജി​ല്‍ അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ വി. ​ചെ​ല്‍​സാ​സി​നി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ എ​ൻ‌​റോ​ള്‍​മെ​ന്‍റ് കാ​ന്പെ​യ്ന്‍ ആ​രം​ഭി​ച്ചു. മൗ​ണ്ട്‌​സി​യോ​ണ്‍ എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ലും കാ​ന്പെ​യ്ന്‍ ന​ട​ത്തി. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ഉ​ള്‍​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത 18 വ​യ​സ് പൂ​ര്‍​ത്തി​യാ​യ​വ​ര്‍​ക്ക് ഇ​നി​യും വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​രു​ചേ​ര്‍​ക്കാം. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ലൂ​ടെ നേ​രി​ട്ടോ, അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ​യോ പേ​രു ചേ​ര്‍​ക്കാ​വു​ന്ന​താ​ണെ​ന്ന് അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. സ്വീ​പ്പ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍, അ​സി​സ്റ്റ​ന്‍റ് സ്വീ​പ്പ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍, കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍​മാ​ര്‍, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.