പാ​ർ​ട്ട് ടൈം ​ഭാ​ഷാ അ​ധ്യാ​പ​ക​ർ​ക്കും പി​എ​ഫ് തു​ട​ങ്ങു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വാ​ഗ​താ​ർ​ഹം: എ​കെ​എ​സ്ടി​യു
Saturday, February 27, 2021 10:15 PM IST
കോ​ഴ​ഞ്ചേ​രി: സ​ർ​ക്കാ​ർ എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന പാ​ർ​ട്ട് ടൈം ​ഭാ​ഷാ അ​ധ്യാ​പ​ക​ർ​ക്ക് പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ടി​ൽ അ​ക്കൗ​ണ്ട് തു​ട​ങ്ങു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വി​റ​ക്കി​യ ധ​ന​വ​കു​പ്പി​ന്‍റെ​യും എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ​യും ന​ട​പ​ടി സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന് എ​കെ​എ​സ്ടി​യു ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.. സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ളോ​ട് ചേ​ർ​ന്ന് പി​ടി​എ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രീ ​പ്രൈ​മ​റി വി​ദ്യാ​ല​യ​ങ്ങ​ളി​ൽ 2012 ഓ​ഗ​സ്റ്റി​ന് ശേ​ഷം നി​യ​മി​ത​രാ​യ അ​ധ്യാ​പി​ക​മാ​ർ​ക്കും ആ​യ​മാ​ർ​ക്കും 1000 രൂ​പ വീ​തം പ്ര​തി​മാ​സം ധ​ന​സ​ഹാ​യം ന​ൽ​കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ​യും ക​മ്മി​റ്റി സ്വാ​ഗ​തം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് പി.​കെ. സു​ശീ​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി പി.​എ​സ്. ജീ​മോ​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം സി. ​മോ​ഹ​ന​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ. ​എ. ത​ൻ​സീ​ർ, തോ​മ​സ് എം. ​ഡേ​വി​ഡ്, ആ​നി വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.