അ​ങ്ങാ​ടി കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പു​ക​ളു​ടെ ന​വീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കി
Saturday, February 27, 2021 10:15 PM IST
റാ​ന്നി: അ​ങ്ങാ​ടി കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പു​ക​ളു​ടെ ന​വീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കി. ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​നം രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. 7 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ​ഴ​യപൈ​പ്പു​ക​ള്‍ മാ​റ്റിപു​തി​യ ഡിഐ പൈ​പ്പു​ക​ള്‍ സ്ഥാ​പി​ച്ച​ത്.

50 വ​ര്‍​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള ആ​സ്ബ​റ്റോ​സ് പൈ​പ്പു​ക​ള്‍ നി​ര​ന്ത​രം പൊ​ട്ടി ജ​ല​വി​ത​ര​ണം മു​ട​ങ്ങു​ന്ന​തു പ​തി​വാ​യി​രു​ന്നു. ഇ​തു കാ​ര​ണം വ​ര്‍​ഷ​ത്തി​ല്‍ പ​കു​തി ദി​നം പോ​ലും ജ​ല​വി​ത​ര​ണം ന​ട​ന്നി​രു​ന്നി​ല്ല. എം​എ​ല്‍​എ​യു​ടെ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ര്‍​ന്ന് മ​ന്ത്രി ഡോ.​തോ​മ​സ് ഐ​സ​ക്കാ​ണ് പൈ​പ്പ് ലൈ​നു​ക​ള്‍ മാ​റ്റു​ന്ന​തി​ന് കി​ഫ്ബി മു​ഖേ​ന ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്. പൈ​പ്പു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നു പൊ​ട്ടി​ച്ചു മാ​റ്റി​യ ഭാ​ഗ​ങ്ങ​ള്‍ ഐ​റി​ഷ് കോ​ണ്‍​ക്രീ​റ്റ് ചെ​യ്യു​ന്ന​തി​നു​ള്ള ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു റെ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഖാ​ന്‍, അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നീ​യ​ര്‍ പ്രേം, ​ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജെ​സി അ​ല​ക്‌​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജേ​ക്ക​ബ് സ്റ്റീ​ഫ​ന്‍, ബി.​സു​രേ​ഷ്, നി​സാം കു​ട്ടി പ്ര​സം​ഗി​ച്ചു.