കോ​ന്നി​യി​ൽ വ​ഴി​യോ​ര​ങ്ങ​ളി​ലും തോ​ടു​ക​ളി​ലും മാ​ലി​ന്യം
Friday, February 26, 2021 10:50 PM IST
കോ​ന്നി: പ്ര​ധാ​ന പാ​ത​യോ​ര​ങ്ങ​ളി​ലും ജ​ലാ​ശ​യ​ങ്ങ​ളി​ലും തോ​ടു​ക​ളി​ലും മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​താ​യി പ​രാ​തി. കോ​ന്നി - ച​ന്ദ​ന​പ്പ​ള്ളി, കോ​ന്നി - കു​ന്പ​ഴ, കോ​ന്നി - വ​ക​യാ​ർ റോ​ഡ​രി​കി​ലാ​ണ് അ​റ​വ് മാ​ലി​ന്യ​ങ്ങ​ളും വീ​ട്ടു മാ​ലി​ന്യ​ങ്ങ​ളും പ്ലാ​സ്റ്റി​ക് കു​ടു​ക​ളി​ലും ചാ​ക്കു​ക​ളി​ലു​മാ​ക്കി ത​ള്ളു​ന്ന​ത്. പു​ല​ർ​കാ​ല​ങ്ങ​ളി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലും കാ​ൽ​ന​ട​യാ​യും എ​ത്തി​യാ​ണ് ഇ​വകൊ​ണ്ടി​ടു​ന്ന​ത്. വ​ഴി​യ​രി​കി​ൽ ത​ള്ളു​ന്ന മാ​ലി​ന്യ​ങ്ങ​ൾ പ​ക്ഷി​ക​ളും നാ​യ്ക്ക​ളും പാ​ത​യി​ലേ​ക്ക് വ​ലി​ച്ചി​ടു​ന്ന​തും സാ​ധാ​ര​ണ​മാ​ണ്. പി​എം റോ​ഡി​ൽ മാ​രൂ​ർ​പ്പാ​ലം ജം​ഗ്ഷ​നി​ലും സ​മീ​പ​ത്തെ തോ​ടു​ക​ളി​ലും ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ് മാ​ലി​ന്യ​ങ്ങ​ൾ ഇ​ടു​ന്ന​തെ​ന്ന പ​രാ​തി​യും ഉ​ണ്ട്. മു​രി​ങ്ങ​മം​ഗ​ലം ഭാ​ഗ​ത്ത് അ​ച്ച​ൻ​കോ​വി​ലാ​റ്റി​ലും ഇ​ക്കോ​ടൂ​റി​സം കേ​ന്ദ്ര​മാ​യ ആ​ന​ത്താ​വ​ള പ​രി​സ​ര​ത്തും റോ​ഡി​ൽ മാ​ലി​ന്യ​ങ്ങ​ൾ ചി​ത​റി​ക്കി​ട​ക്കു​ക​യാ​ണ്. അ​ന​ധി​കൃ​ത​മാ​യി മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​വ​ർ​ക്ക്എ​തി​രേ ശ​ക്ത​മാ​യ ന​ട​പ്പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ന്നി പൗ​ര​സ​മി​തി ക​ണ്‍​വീ​ന​ർ എം. ​എ. ബ​ഷീ​ർ ആ​വ​ശ്യ​പ്പെ​ട്ടു.