വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണ​ത്തി​ൽ ഒ​ന്നാ​മ​ത് ആ​റ​ന്മു​ള, വി​സ്തൃ​തി​യി​ൽ കോ​ന്നി
Friday, February 26, 2021 10:49 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്ത് വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ലു​ള്ള മ​ണ്ഡ​ല​മാ​ണ് ആ​റ​ന്മു​ള. നി​ല​വി​ലെ പ​ട്ടി​ക പ്ര​കാ​രം 2,33,365 വോ​ട്ട​ർ​മാ​രാ​ണ് ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്. വി​സ്തൃ​തി​യി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന​ത് കോ​ന്നി മ​ണ്ഡ​ല​മാ​ണ്.
ഏ​റെ​യും വ​ന​മേ​ഖ​ല​യാ​ണ്. കൊ​ല്ലം, ഇ​ടു​ക്കി ജി​ല്ല​ക​ളു​മാ​യി മ​ണ്ഡ​ലം അ​തി​ർ​ത്തി പ​ങ്കി​ടു​ന്നു​ണ്ട്. ഗ​വി​യും അ​ച്ച​ൻ​കോ​വി​ൽ വ​ന​മേ​ഖ​ല​യോ​ടു ചേ​ർ​ന്ന ഭാ​ഗ​ങ്ങ​ളു​മെ​ല്ലാം കോ​ന്നി​യു​ടെ സ്വ​ന്തം. അ​ല്പം ത​മി​ഴ് കൂ​ടി അ​റി​ഞ്ഞി​രു​ന്നെ​ങ്കി​ലേ മ​ണ്ഡ​ല​ത്തി​ൽ പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങാ​നാ​കൂ.
കോ​ന്നി​യി​ൽ 2,00,210 വോ​ട്ട​ർ​മാ​രു​ണ്ട്.സം​സ്ഥാ​ന​ത്തു ജ​ന​സം​ഖ്യ വ​ർ​ധ​ന​യി​ൽ ഏ​റ്റ​വും പി​ന്നി​ലാ​ണെ​ങ്കി​ലും പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ ശ​രാ​ശ​രി വോ​ട്ട​ർ​മാ​ർ ര​ണ്ടു​ല​ക്ഷ​മാ​ണ്. 2009ലെ ​പു​ന​ർ​വി​ഭ​ജ​ന​ത്തി​നു മു​ന്പു​വ​രെ എ​ട്ട് നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി വ്യാ​പി​ച്ചു കി​ട​ന്നി​രു​ന്ന ജി​ല്ല​യെ അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് ഒ​തു​ക്കി​യ​തോ​ടെ​യാ​ണ് വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം ഇ​ത്ത​ര​ത്തി​ൽ വ​ർ​ധി​ച്ച​ത്. നി​ല​വി​ൽ റാ​ന്നി ഒ​ഴി​കെ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും ര​ണ്ടു​ല​ക്ഷ​ത്തി​ല​ധി​കം വോ​ട്ട​ർ​മാ​രു​ണ്ട്. 2009നു ​മു​ന്പ് ആ​റ​ന്മു​ള, പ​ത്ത​നം​തി​ട്ട എ​ന്നി​ങ്ങ​നെ ര​ണ്ട് നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. മ​ണ്ഡ​ല പു​ന​ർ​വി​ഭ​ജ​നം ന​ട​ന്ന​പ്പോ​ൾ പ​ഴ​യ പ​ത്ത​നം​തി​ട്ട​യി​ലെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളും ആ​റ​ന്മു​ള​യു​ടെ ഭാ​ഗ​മാ​യി. കല്ലൂപ്പാറ, പന്തളം മണ്ഡലങ്ങൾ ചരിത്രത്തിന്‍റെ ഭാഗവുമായി.