സ്പെ​ഷ​ൽ ബാ​ല​റ്റി​ന് യോ​ഗ്യ​രാ​യത് അ​ര​ല​ക്ഷ​ത്തി​ല​ധി​കം പേ​ർ
Wednesday, February 24, 2021 10:23 PM IST
പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തി​റ​ക്കി​യ പ്രാ​ഥ​മി​ക വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ത​ന്നെ അ​ര​ല​ക്ഷ​ത്തി​ല​ധി​കം പേ​ർ സ്പെ​ഷ​ൽ ബാ​ല​റ്റി​നു യോ​ഗ്യ​ർ. വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രു ചേ​ർ‌​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്പെ​ഷ​ൽ ബാ​ല​റ്റി​നു യോ​ഗ്യ​രാ​യ​വ​രു​ടെ എ​ണ്ണം കൂ​ടും. കോ​വി​ഡ് ക്വാ​റ​ന്‍റൈ​നീ​ലു​ള്ള​വ​രു​ടേ​ത​ട​ക്ക​മു​ള്ള പ​ട്ടി​ക​യും പി​ന്നീ​ടു മാ​ത്ര​മേ ത​യാ​റാ​ക്കൂ.
കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ 80 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ, അം​ഗ പ​രി​മി​ത​ർ, കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​ർ, ക്വാ​റ​ന്‍റൈ​നീ​ലു​ള്ള​വ​ർ തു​ട​ങ്ങി പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി വോ​ട്ടു ചെ​യ്യാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഇ​ത്ത​വ​ണ സ്പെ​ഷ​ൽ ബാ​ല​റ്റ് പ​ട്ടി​ക ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​വ​ർ​ക്ക് ത​പാ​ൽ വോ​ട്ട് അ​നു​വ​ദി​ക്കു​മെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​താ​ദ്യ​മാ​യി​ട്ടാ​ണ് ഇ​ത്ര​യ​ധി​കം ത​പാ​ൽ​വോ​ട്ടു​ക​ൾ ഉ​ണ്ടാ​കു​ന്ന​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​ർ, ക്വാ​റ​ന്‍റൈ​നീ​ലു​ള്ള​വ​ർ എ​ന്നി​വ​ർ​ക്കാ​ണ് സ്പെ​ഷ​ൽ ബാ​ല​റ്റ് അ​നു​വ​ദി​ച്ചി​രു​ന്ന​ത്. വ​യോ​ധി​ക​ർ​ക്ക​ട​ക്കം ത​പാ​ൽ വോ​ട്ട് അ​നു​വ​ദി​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ്.ക​ഴി​ഞ്ഞ ജ​നു​വ​രി 20നു ​പു​റ​ത്തി​റ​ക്കി​യ വോ​ട്ട​ർ​പ​ട്ടി​ക പ്ര​കാ​രം 80 വ​യ​സി​ന് മു​ക​ളി​ലു​ള്ള 38,692 പേ​രും, അം​ഗ​പ​രി​മി​ത​രാ​യ 12,586 പേ​രും പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​ർ, ക്വാ​റ​ന്‍റൈ​നീ​ലു​ള്ള​വ​ർ ഇ​വ​രു​ടെ പ​ട്ടി​ക പി​ന്നാ​ലെ മാ​ത്ര​മേ ത​യാ​റാ​ക്കാ​നാ​കൂ. 2250 പ്ര​വാ​സി​ക​ളും പ​ട്ടി​ക​യി​ലു​ണ്ട്. ജി​ല്ല​യി​ല്‍ 10,36,488 വോ​ട്ട​ര്‍​മാ​രാ​ണ് നി​ല​വി​ലെ പ​ട്ടി​ക​യി​ലു​ള്ള​ത്, അ​ഞ്ച് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ല്‍ 5,44,965 സ്ത്രീ​ക​ളും 4,91,519 പു​രു​ഷ​ന്‍​മാ​രും നാ​ല് ട്രാ​ന്‍​സ്ജ​ന്‍​ഡ​റു​ക​ളും പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.
സ്പെ​ഷ​ൽ ബാ​ല​റ്റി​ന് അ​ർ​ഹ​രാ​യ​വ​രി​ൽ നി​ന്ന് പോ​സ്റ്റ​ൽ ബാ​ല​റ്റി​നു​ള്ള അ​പേ​ക്ഷ (12 ഡി ​ഫോം) ബി​എ​ൽ​ഒ​മാ​ർ മു​ഖേ​ന വീ​ടു​ക​ളി​ൽ എ​ത്തി​ക്കും. വോ​ട്ട് ചെ​യ്യാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ അ​പേ​ക്ഷ ല​ഭി​ച്ച് അ​ഞ്ചു​ദി​വ​സ​ത്തി​ന​കം പൂ​രി​പ്പി​ച്ച് ബ​ന്ധ​പ്പെ​ട്ട വ​ര​ണാ​ധി​കാ​രി​ക​ൾ​ക്കു ന​ൽ​ക​ണം. അ​പേ​ക്ഷ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ത്യേ​ക പോ​ളിം​ഗ് ഓ​ഫീ​സ​ർ മു​ഖേ​ന വോ​ട്ട​ർ​മാ​ർ​ക്ക് സ്പെ​ഷ​ൽ ബാ​ല​റ്റ് എ​ത്തി​ക്കും. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ന​ൽ​കു​ന്ന പ​ട്ടി​ക​യി​ൽ നി​ന്നാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​രെ​യും ക്വാ​റ​ന്‍റൈ​നീ​ലു​ള്ള​വ​രെ​യും ക​ണ്ടെ​ത്തി സ്പെ​ഷ​ൽ ബാ​ല​റ്റ് അ​നു​വ​ദി​ക്കു​ന്ന​ത്. വോ​ട്ടെ​ടു​പ്പി​നു നി​ശ്ചി​ത​ദി​വ​സം മു​ന്പു​ള്ള ക​ണ​ക്കി​ലൂ​ടെ​യാ​ണി​ത് ക​ണ്ടെ​ത്തു​ന്ന​ത്. വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പു​തി​യ​താ​യി പേ​ര് ചേ​ര്‍​ക്കാ​നു​ള്ള​വ​ര്‍​ക്കും, പേ​ര് ഒ​ഴി​വാ​ക്കാ​നു​ള്ള​വ​ര്‍​ക്കും തി​രു​ത്ത​ലു​ക​ള്‍ വ​രു​ത്താ​നു​ള്ള​വ​ര്‍​ക്കും ഇ​പ്പോ​ള്‍ www.nvsp.in എ​ന്ന വൈ​ബ്്‌​സൈ​റ്റി​ല്‍ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. തെ​ര​ഞ്ഞെ​ടു​പ്പ് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന അ​വ​സാ​ന​ദി​വ​സ​മാ​യി​രി​ക്കും അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്.