മ​ത്സ്യ​ഫെ​ഡ് ഫി​ഷ്മാ​ർ​ട്ട് ഓ​മ​ല്ലൂ​രി​ൽ ‌‌
Monday, January 25, 2021 10:27 PM IST
ഓ​മ​ല്ലൂ​ർ: ഓ​മ​ല്ലൂ​ർ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ശ​ബ​രി​ഗി​രി റീ​ജി​യ​ണ​ൽ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ മ​ത്സ്യ​ഫെ​ഡു​മാ​യി ചേ​ർ​ന്ന് ആ​രം​ഭി​ക്കു​ന്ന ഫി​ഷ്മാ​ർ​ട്ടി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 10നു ​ന​ട​ക്കും.‌
രാ​സ​വ​സ്തു​ക്ക​ൾ ക​ല​രാ​ത്ത ശു​ദ്ധ​മ​ത്സ്യം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ക​യെ​ന്ന​താ​ണ് ഫി​ഷ്മാ​ർ​ട്ടി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ശ​ബ​രി​ഗി​രി സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ പ​ത്താ​മ​ത് സ്ഥാ​പ​ന​മാ​ണ് ഫി​ഷ്മാ​ർ​ട്ട്. മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ‌

യോ​ഗം ഇ​ന്ന് ‌

പ​ത്ത​നം​തി​ട്ട:ജി​ല്ല​യി​ല്‍ ന​ട​ത്തു​ന്ന സാ​ന്ത്വ​ന സ്പ​ര്‍​ശം പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തു​ക​ളു​ടെ ന​ട​ത്തി​പ്പും ക്ര​മീ​ക​ര​ണ​ങ്ങ​ളും അ​വ​ലോ​ക​നംചെ​യ്യു​ന്ന​തി​ന് മ​ന്ത്രി കെ.​രാ​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഇ​ന്ന് രാ​വി​ലെ 10.30ന് ​ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ യോ​ഗം ചേ​രും. ഫെ​ബ്രു​വ​രി 15, 16, 18 തീ​യ​തി​ക​ളി​ലാ​ണു ജി​ല്ല​യി​ല്‍ മ​ന്ത്രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സാ​ന്ത്വ​നസ്പ​ര്‍​ശം പ​രാ​തിപ​രി​ഹാ​ര അ​ദാ​ല​ത്തു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ‌‌