റോ​ഡ​ിലെ കു​ഴി​യി​ലെ വീ​ണു പ​രി​ക്കേ​റ്റ സം​ഭ​വം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു ‌
Monday, January 25, 2021 10:27 PM IST
പ​ത്ത​നം​തി​ട്ട: മ​ഞ്ഞ​നി​ക്ക​ര മു​ള​ക്കു​ഴ റോ​ഡി​ൽ ക​ലു​ങ്ക് നി​ർ​മി​ക്കാ​നെ​ടു​ത്ത കു​ഴി​യി​ൽ വീ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു.വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ റ​ഷീ​ദ് ആ​ന​പ്പാ​റ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്ത​ത്. കു​ഴി​യി​ൽ വീ​ണ മെ​ഴു​വേ​ലി സ്വ​ദേ​ശി ഏ​ബി​ൾ ഗു​രു​ത​ര പ​രി​ക്കേ​റ്റ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്.‌
നി​ർ​മാ​ണ​ത്തി​ലു​ണ്ടാ​യ കാ​ല​താ​മ​സ​വും പ​ണി​സ്ഥ​ല​ത്തു​ണ്ടാ​യ ഗു​രു​ത​ര​മാ​യ വീ​ഴ്ച​യു​മാ​ണ് ഈ ​അ​പ​ക​ട​ത്തി​നു കാ​ര​ണം. പ​ണി​സ്ഥ​ല​ത്ത് മു​ന്ന​റി​യി​പ്പോ ബോ​ർ​ഡോ സ്ഥാ​പി​ച്ചി​രു​ന്നി​ല്ല.ഉ​ത്ത​ര​വാ​ദി​ക​ളാ​യ ഉ​ദ്ധ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യും ക​രാ​റു​കാ​ർ​ക്കെ​തി​രെ​യും നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ​രി​ക്കേ​റ്റ​യാ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ഉ​ത്ത​ര​വു​ണ്ടാ​ക​ണ​മെ​ന്നും റ​ഷീ​ദ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നു ന​ൽ​കി​യ പ​രാ​തി​യി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ‌