തി​രു​വ​ല്ല​യി​ലെ നി​ര​ന്ത​ര ക​വ​ർ​ച്ച; ര​ണ്ട് ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​ർ അ​റ​സ്റ്റി​ൽ ‌
Monday, January 25, 2021 10:23 PM IST
തി​രു​വ​ല്ല: തി​രു​വ​ല്ല​യി​ൽ രാ​ത്രി സ​മ​യ​ത്ത് ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ എ​ന്ന രീ​തി​യി​ൽ കി​ട​ന്ന് ആ​ളി​ല്ലാ​ത്ത വീ​ടു​ക​ളും സ്ഥ​ല​ങ്ങ​ളും ക​ണ്ടെ​ത്തി വ​ച്ച് നി​ര​വ​ധി മോ​ഷ​ണം ന​ട​ത്തി​യ വ​ന്നി​രു​ന്ന തി​രു​വ​ല്ല ആ​മ​ല്ലൂ​ർ പു​തു​ച്ചി​റ വീ​ട്ടി​ൽ സു​നി​ൽ കു​മാ​ർ(42), ക​വി​യൂ​ർ തോ​ട്ട​ഭാ​ഗം താ​ഴ​ത്തേ ഇ​ട​ശേ​രി​ൽ വീ​ട്ടി​ൽ രാ​ജേ​ഷ് (47) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു. ‌
ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി തോ​ട്ട​ഭാ​ഗം ഞാ​ലി​ക്ക​ണ്ടം റോ​ഡി​ലെ പ​ണി ന​ട​ക്കു​ന്ന വീ​ട്ടി​ൽ നി​ന്ന് വീ​ട് പ​ണി​യു​ന്ന​തി​നാ​യു​ള്ള ഇ​രു​മ്പ് ക​മ്പി​ക​ളും മ​റ്റും​മോ​ഷ്ടി​ച്ച് ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ഓ​ട്ടോ​റി​ക്ഷ സ​ഹി​തം പി​ടി​യി​ലാ​യ​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ തി​രു​വ​ല്ല​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും രാ​ത്രി​യി​ൽ ഇ​വ​ർ നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യ​താ​യി തെ​ളി​ഞ്ഞു.
പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി ഇ​വ​രെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് ഡി​വൈ​എ​സ്പി രാ​ജ​പ്പ​ൻ റാ​വു​ത്ത​ർ, സി​ഐ വി​നോ​ദ് എ​സ്ഐ​മാ​രാ​യ അ​നീ​സ്, ഗോ​പാ​ല​കൃ​ഷ്ണ​ൻ, എ​സ്എ​ച്ച്ഒ പ്ര​ദീ​പ്, സി​പി​ഒ മ​നോ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ‌

കു​ടി​വെ​ള​ളം മു​ട​ങ്ങും ‌

‌മ​ല്ല​പ്പ​ള്ളി: ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി​യു​ടെ ശാ​സ്താം​കോ​യി​ക്ക​ല്‍ പ​മ്പ് ഹൗ​സി​ല്‍ ഇ​ന്‍റ​ർക​ണ​ക്ഷ​ന്‍ വ​ര്‍​ക്ക് ന​ട​ക്കു​ന്ന​തി​നാ​ല്‍ തൃ​ച്ചേ​പ്പു​റം, പെ​രു​മ്പാ​റ, ശാ​സ്താം​കോ​യി​ക്ക​ല്‍, മേ​ലേ​പാ​ടി​മ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇന്നും നാളെയും 28നും‍ കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങു​മെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍ അ​റി​യി​ച്ചു. ‌