ജൂ​ണി​യ​ർ ചേം​ബ​ർ പ​രി​ശീ​ല​ന പ​രി​പാ​ടി നാ​ളെ ‌
Monday, January 25, 2021 10:23 PM IST
‌പ​ത്ത​നം​തി​ട്ട: ജൂ​ണി​യ​ർ ചേം​ബ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ജെ​സി​ഐ) പ​ത്ത​നം​തി​ട്ട ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ​മാ​ർ​ക്കാ​യി ഏ​ക​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി (ലീ​ഡ​ർ ടു ​ദി പ​ബ്ലി​ക്) നാ​ളെ പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ൽ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ക്കും. ജെ​സി​ഐ​യു​ടെ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി​യെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.‌
നാ​ളെ രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കു​ന്ന പ​രി​ശീ​ല​നം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി. ​സ​ക്കീ​ർ ഹു​സൈ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജെ​സി​ഐ പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. ഗി​രീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജെ​സി​ഐ മേ​ഖ​ല വൈ​സ് പ്ര​സി​ഡ​ന്‍റ് നൈ​സ് സൂ​സ​ൻ പോ​ൾ മു​ഖ്യാ​തി​ഥി​യാ​കും. നി​യ​മ​വ​കു​പ്പ് ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി എം.​എ​സ്. മോ​ഹ​ന​ച​ന്ദ്ര​ൻ ക്ലാ​സു​ക​ൾ ക്ലാ​സു​ക​ൾ ന​യി​ക്കും.‌
ജെ​സി​ഐ പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. ഗി​രീ​ഷ്, സെ​ക്ര​ട്ട​റി സ​നി​ൽ സി. ​ജോ​ണ്‍, ഡോ.​ഷൈ​ബു രാ​ജ്, സു​രേ​ന്ദ്ര​ൻ​പി​ള്ള എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ‌