ആ​ന​ന്ദ​പ്പ​ള്ളി​യി​ല്‍ സാ​മൂ​ഹി​ക​വി​രു​ദ്ധ​ര്‍ ഓ​ട്ടോ​റി​ക്ഷ ത​ക​ര്‍​ത്തു
Sunday, January 24, 2021 10:23 PM IST
അ​ടൂ​ര്‍: ആ​ന​ന്ദ​പ്പ​ള്ളി​യി​ല്‍ സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ അ​ഴി​ഞ്ഞാ​ട്ടം. കു​ടും​ബ​ങ്ങ​ളു​ടെ ഉ​പ​ജീ​വ​ന​മാ​ര്‍​ഗ​മാ​യ വാ​ഹ​ന​ങ്ങ​ള്‍ അ​ടി​ച്ചു ത​ക​ര്‍​ത്തു. അ​ട്ട​കു​ളം കാ​ര്‍​ത്തി​ക ഭ​വ​ന​ത്തി​ല്‍ പ്ര​ദീ​പി​ന്റെ​യും പ്ര​ദീ​ഷി​ന്റെ​യും വാ​ഹ​ന​ങ്ങ​ളാ​ണ് അ​ടി​ച്ചു ത​ക​ര്‍​ത്ത​ത്. ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് ഇ​ത്ത​രം ആ​ക്ര​മ​ണം.
ക​ഴി​ഞ്ഞ 28നും ​ഈ വീ​ട്ടി​ല്‍ പാ​ര്‍​ക്കു ചെ​യ്തി​രു​ന്ന പെ​ട്ടി ഓ​ട്ടോ​റി​ക്ഷ​യു​ടെ ഗ്ലാ​സ് അ​ടി​ച്ചു ത​ക​ര്‍​ത്തി​രു​ന്നു. പോ​ലീ​സി​ല്‍ കേ​സ് കൊ​ടു​ത്തി​രു​ന്നു​വെ​ങ്കി​ലും കാ​ര്യ​മാ​യ അ​ന്വേ​ഷ​ണം പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നു നാ​ട്ടു​കാ​ര്‍ പ​രാ​തി​പ്പെ​ട്ടു. മ​ദ്യ​പാ​നി​ക​ളും, സാ​മൂ​ഹി​ക​വി​രു​ദ്ധ​രും, രാ​പ​ക​ല്‍ വ്യ​ത്യാ​സ​മി​ല്ലാ​തെ അ​ഴി​ഞ്ഞാ​ടു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​രോ​പി​ച്ചു. അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു നി​ന്നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വി​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ തീ​രു​മാ​നം.