വ​നി​ത​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ സൈ​ബ​ര്‍ ബോ​ധ​വ​ത്ക​ര​ണം ‌
Sunday, January 24, 2021 10:23 PM IST
‌പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന യു​വ​ജ​ന ക്ഷേ​മ​ബോ​ര്‍​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാളെ ​രാ​വി​ലെ 11ന് ​പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ല്‍ വ​നി​ത​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ സൈ​ബ​ര്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തും. രാ​വി​ലെ 9.30ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും.
യു​വ​ജ​ന ക്ഷേ​മ​ബോ​ര്‍​ഡം​ഗം പി.​ആ​ര്‍. പ്ര​വീ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാം​ഗം കെ.​ആ​ര്‍. അ​ജി​ത്ത് കു​മാ​ര്‍, കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് പ്ര​ന്‍​സി​പ്പ​ല്‍ ഡോ. ​മാ​ത്യു പി. ​ജോ​സ​ഫ്, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രം ഓ​ഫീ​സ​ര്‍ എ​സ്.​സ​ജി​ത്ത് ബാ​ബു, ജി​ല്ലാ യൂ​ത്ത്പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ആ​ര്‍. ശ്രീ​ലേ​ഖ, നാ​ഷ​ണ​ല്‍ അ​വാ​ര്‍​ഡ് ജേ​താ​വ് ഷി​ജി​ന്‍ വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. ‌