സ്നേ​ഹ ഭ​വ​ന​ത്തി​ന്‍റെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യി നീ​തു​വും കു​ടും​ബ​വും ‌
Sunday, January 24, 2021 10:23 PM IST
പ​ത്ത​നം​തി​ട്ട: സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ഡോ. ​എം. എ​സ്. സു​നി​ൽ ഭ​വ​ന​ര​ഹി​ത​രാ​യ നി​രാ​ലം​ബ​ർ​ക്ക് പ​ണി​തു ന​ൽ​കു​ന്ന 190-ാമ​ത്തെ സ്നേ​ഹ ഭ​വ​നം ചെ​ത്തോ​ങ്ക​ര പ​റ​പ്പ​ള്ളി​ൽ മേ​പ്പ​റ​ത്ത് നീ​തു​വി​നും കു​ടും​ബ​ത്തി​നു​മാ​യി തു​മ്പ​മ​ൺ, കീ​രു​കു​ഴി ശാ​ന്തി​പീ​ഠ​ത്തി​ൽ 95 വ​യ​സു​ള്ള റി​ട്ട​യേ​ഡ് അ​ധ്യാ​പ​ക​നാ​യ കെ. ​എ​സ്. ജേ​ക്ക​ബി​ന്‍റെ സ​ഹാ​യ​ത്താ​ൽ നി​ർ​മി​ച്ചു ന​ൽ​കി. വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​ന​വും ഉ​ദ്ഘാ​ട​ന​വും കെ. ​എ​സ് ജേ​ക്ക​ബി​ന്‍റെ മ​ക​ൻ ജെ​യിം​സ് ജേ​ക്ക​ബും സോ​മോ​ൾ ജെ​യിം​സും ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.‌
ച​ട​ങ്ങി​ൽ വാ​ർ​ഡ് മെം​ബ​ർ ജി​ജി തോ​മ​സ്, പ്ര​ഫ. ജേ​ക്ക​ബ് കോ​ര, കെ.​പി. ജ​യ​ലാ​ൽ, ബാ​ല​രാ​ജ്, മി​ന്‍റു പി. ​ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.‌