മു​ഖം ന​ഷ്ട​പ്പെ​ട്ട​വ​രെ മു​ഖ്യ​ധാ​ര​യി​ലേ​ക്കു കൊ​ണ്ടു​വ​ര​ണം: മാ​ര്‍ എ​പ്പി​ഫാ​നി​യോ​സ്
Sunday, January 24, 2021 10:21 PM IST
പ​ത്ത​നം​തി​ട്ട: മ​റ്റു​ള്ള​വ​രു​ടെ മു​ഖ​ത്തു പു​ഞ്ചി​രി വി​രി​യി​ക്കു​ന്ന​താ​ക​ണം ന​മ്മു​ടെ പ്ര​വൃ​ത്തി​ക​ളെ​ന്ന് ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഏ​ബ്ര​ഹാം മാ​ര്‍ എ​പ്പി​ഫാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത. പ​ത്ത​നം​തി​ട്ട മാ​ക്കാം​കു​ന്ന് സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് ക​ത്തീ​ഡ്ര​ലി​ല്‍ 104 -ാമ​ത് മ​ധ്യ​തി​രു​വി​താം​കൂ​ര്‍ ഓ​ര്‍​ത്ത​ഡോ​ക്‌​സ് ക​ണ്‍​വ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ലോ​കം മു​ഴു​വ​ന്‍ മു​ഖം മ​റ​ച്ചി​രി​ക്കു​ന്ന കാ​ല​ഘ​ട്ട​മാ​ണി​ത്. മു​ഖം ന​ഷ്ട​പ്പെ​ട്ട​വ​രെ മു​ഖ്യ​ധാ​ര​യി​ലേ​ക്കു കൊ​ണ്ടു​വ​രാ​നു​ള്ള ദൗ​ത്യ​മാ​ണ് ന​മു​ക്കു​ള്ള​തെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത കൂ​ട്ടി​ച്ചേ​ര്‍​ത്തു.വി​കാ​രി ഫാ.​കെ.​ജി. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ, റ​വ.​യാ​ക്കോ​ബ് റ​മ്പാ​ന്‍ കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ, റ​വ.​തോ​മ​സ് ജോ​ണ്‍​സ​ണ്‍ കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ, റ​വ.​ന​ഥാ​നി​യേ​ല്‍ റ​മ്പാ​ന്‍, ഫാ.​റ്റി​ബി​ന്‍ ജോ​ണ്‍, പി.​ഐ. മാ​ത്യു പ്ര​സം​ഗി​ച്ചു.