പത്തനംതിട്ട ക​ള​ക്ട​റെ ആ​ദ​രി​ക്കാ​ന്‍ ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ക്ലീ​മി​സ് ബാ​വ​യെ​ത്തി
Sunday, January 24, 2021 10:21 PM IST
പ​ത്ത​നം​തി​ട്ട: സ്ഥ​ലം​മാ​റു​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹി​നെ ആ​ദ​രി​ക്കാ​ന്‍ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച് ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ ക​ള​ക്ട​റേ​റ്റി​ലെ​ത്തി. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് ക​ള​ക്ട​റെ ആ​ദ​രി​ക്കാ​ന്‍ ബാ​വ എ​ത്തി​യ​ത്. പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​ര​നാ​യ ത​ന്‍റെ സ്വ​ന്തം ക​ള​ക്ട​റാ​യാ​ണ് ക​ഴി​ഞ്ഞ ര​ണ്ട​ര വ​ര്‍​ഷം പി.​ബി. നൂ​ഹ് പ്ര​വ​ര്‍​ത്തി​ച്ച​തെ​ന്ന് ബാ​വ പ​റ​ഞ്ഞു.

സ​മാ​ന​ത​ക​ളി​ല്ലാ​ത്ത മ​ഹാ​പ്ര​ള​യം, കോ​വി​ഡ് കാ​ല​ഘ​ട്ട​ങ്ങ​ളി​ല്‍ ജി​ല്ല​യെ കൈ​പി​ടി​ച്ചു മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​ന്‍ പി.​ബി. നൂ​ഹി​നു ക​ഴി​ഞ്ഞു. പ്ര​വ​ര്‍​ത്ത​ന മേ​ഖ​ല​യി​ല്‍ എ​ല്ലാ ആ​ശം​സ​ക​ളും നേ​രു​ന്ന​താ​യും ക​ര്‍​ദി​നാ​ള്‍ പ​റ​ഞ്ഞു. രാ​വി​ലെ പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ന്‍ ഡോ. ​സാ​മു​വേ​ല്‍ മാ​ര്‍ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പി.​ബി. നൂ​ഹി​നെ സ​ന്ദ​ര്‍​ശി​ച്ച് ആ​ദ​രം അ​ര്‍​പ്പി​ച്ചി​രു​ന്നു. വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍.​ഷാ​ജി മാ​ണി​കു​ള​വും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.