പ​ച്ച​ക്ക​റി​ക്ക​ട​യി​ൽ തീ​പി​ടി​ത്തം ‌‌
Saturday, January 23, 2021 10:52 PM IST
പ​ത്ത​നം​തി​ട്ട: പ​ഴ​യ​സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ലെ പ​ച്ച​ക്ക​റി ക​ട​യി​ൽ തീ ​പി​ടി​ത്തം. മൂ​ന്നു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. ക​ട നി​റ​യെ പ​ച്ച​ക്ക​റി ഉ​ണ്ടാ​യി​രു​ന്നു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. തെ​ങ്കാ​ശി സ്വ​ദേ​ശി​യാ​യ ജ​യ​റാ​മി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എം.വി. വെ​ജി​റ്റ​ബി​ൾഷോ​പ്പാ​ണ് ക​ത്തി ന​ശി​ച്ച​ത്. സ​മീ​പ​ത്തു​ള​ള റ​ഹ്്മ​ത്ത് സ്റ്റോ​ഴ്സ്, നോ​വ​ൽ​റ്റി ടെ​ക്സ്റ്റ​യി​ൽ, റോ​യ​ൽ ടെ​‌യ്‌ലേ​ഴ്സ്, റോ​യ​ൽ ടൈം​സ് തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ചെ​റി​യ കേ​ടു​പാ​ടു​ക​ൾ ഉ​ണ്ടാ​യി​യി​ട്ടു​ണ്ട്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും പ​ങ്കാ​ളി​ക​ളാ​യി. തീ ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി പ​ത്ത​നം​തി​ട്ട യൂ​ണി​റ്റ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ‌