മ​ഞ്ഞ​നി​ക്ക​ര പെ​രു​ന്നാ​ൾ ക്ര​മീ​ക​ര​ണ​ങ്ങ​ൾ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് ‌
Saturday, January 23, 2021 10:52 PM IST
‌പ​ത്ത​നം​തി​ട്ട: മ​ഞ്ഞ​നി​ക്ക​ര​യി​ൽ ക​ബ​റ​ട​ങ്ങി​യി​രി​ക്കു​ന്ന പ​രി​ശു​ദ്ധ ഇ​ഗ്‌​നാ​ത്തി​യോ​സ് ഏ​ലി​യാ​സ് തൃ​തീ​യ​ൻ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ​യു​ടെ 89 -ാമ​ത് ഓ​ർ​മ​പ്പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച ച​ട​ങ്ങു​ക​ൾ പൂ​ർ​ണ​മാ​യും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചു​കൊ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ദ​യ​റാ​ത​ല​വ​ൻ ഗീ​വ​ർ​ഗീ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു.‌

കാ​ൽ​ന​ട തീ​ർ​ഥ​യാ​ത്ര പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി​യ​തി​നൊ​പ്പം വി​ശ്വാ​സി​ക​ളെ ത​ങ്ങാ​ൻ അ​നു​വ​ദി​ക്കി​ല്ല. തീ​ർ​ഥാ​ട​ക​രാ​യെ​ത്തു​ന്ന​വ​ർ പ്രാ​ർ​ഥ​ന ന​ട​ത്തി മ​ട​ങ്ങ​ണം. ഒ​രു സ​മ​യം 100 പേ​ർ​ക്കാ​ണ് പ്ര​വേ​ശ​നാ​നു​മ​തി ഉ​ള്ള​ത്. ‌

ഫെ​ബ്രു​വ​രി ഏ​ഴി​നു രാ​വി​ലെ ദ​യ​റാ പ​ള്ളി​യി​ൽ കു​ർ​ബാ​ന​യ്ക്ക് മെ​ത്രാ​പ്പോ​ലീ​ത്താ​മാ​രാ​യ യൂ​ഹാ​നോ​ൻ മാ​ർ മി​ലി​ത്തി​യോ​സ്, മാ​ത്യൂ​സ് മാ​ർ തേ​വോ​ദോ​സി​യോ​സ്, ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ് എ​ന്നി​വ​ർ കാ​ർ​മി​ക​രാ​കും. തു​ട​ർ​ന്ന് ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ലും കൊ​ടി​യേ​റ്റ്.
യാ​ക്കോ​ബാ​യ സ​ഭ​യു​ടെ എ​ല്ലാ ദേ​വാ​ല​യ​ങ്ങ​ളി​ലും അ​ന്നേ​ദി​വ​സം പാ​ത്രി​യ​ർ​ക്കാ പ​താ​ക ഉ​യ​ർ​ത്തും.

വൈ​കു​ന്നേ​രം ആ​റി​ന് ഓ​മ​ല്ലൂ​ർ കു​രി​ശി​ങ്ക​ൽ ദ​യ​റാ ത​ല​വ​ൻ ഗീ​വ​ർ​ഗീ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത കൊ​ടി​യേ​റ്റും. അ​ഞ്ചു മു​ത​ൽ 11വ​രെ തീ​യ​തി​ക​ളി​ൽ എ​ല്ലാ​ദി​വ​സ​വും ന​മ​സ്കാ​ര​വും രാ​വി​ലെ കു​ർ​ബാ​ന​യും ഉ​ണ്ടാ​കും.

10നു ​വൈ​കു​ന്നേ​രം ആ​റി​ന് സൗ​ജ​ന്യ അ​രി​യും വ​സ്ത്ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്യും. 12നു ​രാ​വി​ലെ 7.30ന് ​വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന, വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ​ന്ധ്യാ​പ്രാ​ർ​ഥ​ന, അ​നു​സ്മ​ര​ണ പ്ര​സം​ഗം.‌

13നു ​പു​ല​ർ​ച്ചെ 3.15ന് ​മ​ഞ്ഞ​നി​ക്ക മാ​ർ സ്തേ​ഫാ​നോ​സ് ക​ത്തീ​ഡ്ര​ലി​ൽ യൂ​ഹാ​നോ​ൻ മാ​ർ മി​ലി​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത കു​ർ​ബാ​ന അ​ർ​പ്പി​ക്കും. ദ​യ​റാ പ​ള്ളി​യി​ൽ 5.45ന് ​വി​ശു​ദ്ധ മൂ​ന്നിേ·​ൽ കു​ർ​ബാ​ന​യ്ക്ക് മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രാ​യ പൗ​ലോ​സ് മാ​ർ ഐ​റേ​നി​യോ​സ്, മാ​ത്യൂ​സ് മാ​ർ അ​ന്തീ​മോ​സ്, തോ​മ​സ് മാ​ർ അ​ല​ക്സ​ന്ത്ര​യോ​സ് എ​ന്നി​വ​ർ കാ​ർ​മി​ക​രാ​കും.

8.30ന് ​തി​രു​നാ​ൾ സ​മാ​പ​ന കു​ർ​ബാ​ന​യ്ക്ക് യാ​ക്കോ​ബാ​യ സ​ഭ സു​ന്ന​ഹ​ദോ​സ് സെ​ക്ര​ട്ട​റി തോ​മ​സ് മാ​ർ തീ​മോ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ‌പെ​രു​ന്നാ​ൾ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ റ​വ.​പി.​ഇ. മാ​ത്യൂ​സ് റ​ന്പാ​ൻ, റ​വ.​ജേ​ക്ക​ബ് തോ​മ​സ് മാ​ട​പ്പാ​ട്ട് കോ​ർ എ​പ്പി​സ്കോ​പ്പ, ഫാ.​റോ​ബി തോ​മ​സ്, ബി​നു വാ​ഴ​മു​ട്ടം എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ‌