ഓ​മ​ന​ക്കു​ട്ട​ന്‍റെ മ​ര​ണം: സി​പി​എ​മ്മി​നെ​തി​രെ വ്യാ​ജ​പ്ര​ചാ​ര​ണ​മെ​ന്ന് ‌
Saturday, January 23, 2021 10:52 PM IST
പ​ത്ത​നം​തി​ട്ട: സി​പി​എം മു​ൻ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സി.​കെ. ഓ​മ​ന​ക്കു​ട്ട​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എ​മ്മി​നെ​തി​രെ ന​ട​ക്കു​ന്ന​തു വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളെ​ന്ന് കോ​ന്നി ഏ​രി​യാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

പാ​ർ​ട്ടി അം​ഗ​മാ​യി​രു​ന്ന ഓ​മ​ന​ക്കു​ട്ട​ൻ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു​കൊ​ണ്ടി​രു​ന്ന​യാ​ളാ​ണ്. ജോ​ലി സം​ബ​ന്ധ​മാ​യ സ​മ​യ​ക്കു​റ​വ് കാ​ര​ണം അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ന്നെ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്നാ​ണ് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട​ത്. ഓ​ന​ക്കു​ട്ട​നു​മാ​യി പാ​ർ​ട്ടി​യ്ക്ക് യാ​തൊ​രു വി​ഷ​യ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു. കോ​ന്നി ആ​ർ​സി ബാ​ങ്കി​ലെ ക​ള​ക്ഷ​ൻ ഏ​ജ​ന്‍റാ​യി​രു​ന്നു ഓ​മ​ന​ക്കു​ട്ട​ൻ. മ​ര​ണ​ത്തി​ന്‍റെ ത​ലേ​ന്ന് വ​രെ ക​ള​ക്ഷ​ൻ എ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.‌

പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​ക്കെ​തി​രാ​യ നി​ല​പാ​ട് ഓ​മ​ന​ക്കു​ട്ട​ൻ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ഒ​രു ക​മ്മി​റ്റി​യും വി​ല​യി​രു​ത്തി​യി​ട്ടി​ല്ല. രാ​ഷ്ട്രീ​യ പ​രാ​ജ​യം സ​മ്മ​തി​ക്കാ​തെ യു​ഡി​എ​ഫും ബി​ജെ​പി​യും മ​റ്റും വ്യാ​പ​ക​മാ​യ ക​ള്ള പ്ര​ച​ര​ണം ന​ട​ത്തു​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഓ​മ​ന​ക്കു​ട്ട​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു തെ​റ്റാ​യ പ്ര​ച​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കോ​ന്നി ഏ​രി​യ സെ​ക്ര​ട്ട​റി ശ്യാ​ംലാ​ൽ, കോ​ന്നി ഏ​രി​യ ക​മ്മി​റ്റി​യം​ഗം പി.​എ​സ്. കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ‌