‌ന​ഗ​ര​സ​ഭാ ലൈ​ബ്ര​റി​യി​ൽ പ​രാ​തി ര​ജി​സ്റ്റ​ർ ‌
Friday, January 22, 2021 10:43 PM IST
പ​ത്ത​നം​തി​ട്ട: 1963ൽ ​നി​ല​വി​ൽ വ​ന്ന പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ ലൈ​ബ്ര​റി​യി​ൽ 57 വ​ർ​ഷ​ത്തി​നു ശേ​ഷം വാ​യ​ന​യ്ക്കാ​യി എ​ത്തു​ന്ന പൊ​തു​ജ​ന​ങ്ങ​ളു​ടെ ലൈ​ബ്ര​റി​യു​മാ​യും ലൈ​ബ്ര​റി ജീ​വ​ന​ക്കാ​രു​മാ​യും ബ​ന്ധ​പ്പെ​ട്ട ആ​ക്ഷേ​പ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും രേ​ഖ​പ്പെ​ടു​ത്താ​ൻ ന​ഗ​ര​സ​ഭാ ലൈ​ബ്ര​റി​യി​ൽ പ​രാ​തി ര​ജി​സ്റ്റ​ർ. ഇ​പ്ര​കാ​രം ഒ​രു ര​ജി​സ്റ്റ​ർ വേ​ണ​മെ​ന്നു ലൈ​ബ്ര​റി​യു​ടെ നി​യ​മാ​വ​ലി​യി​ൽ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ ഈ ​ര​ജി​സ്റ്റ​ർ ഇ​വി​ടെ വ​ച്ചി​രു​ന്നി​ല്ല.‌
ഈ ​വി​ഷ​യം ചൂ​ണ്ടി കാ​ട്ടി വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ റ​ഷീ​ദ് ആ​ന​പ്പാ​റ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ ഈ ​ന​ട​പ​ടി. ‌
ര​ജി​സ്റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്ന പ​രാ​തി​ക​ൾ ബ​ന്ധ​പ്പെ​ട്ട ക​മ്മി ​റ്റി ച​ർ​ച്ച ചെ​യ്ത് ന​ട​പ​ടി​യെ​ടു​ക്കും. ‌