624 പേ​ർ​ക്കൂ​കൂ​ടി കോ​വി​ഡ്; രോ​ഗ​മു​ക്തി 338 പേ​രി​ൽ ‌
Friday, January 22, 2021 10:43 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ 624 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രി​ൽ 598 പേ​രും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​ണ്. 57 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും പു​തി​യ രോ​ഗ​ബാ​ധി​ത​രു​ണ്ട്. ജി​ല്ല​യി​ൽ ഇ​തേ​വ​രെ 40502 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 35504 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. 36 പേ​രു​ടെ സ​ന്പ​ർ​ക്ക​പ്പ​ശ്ചാ​ത്ത​ല​വും വ്യ​ക്ത​മ​ല്ല. ‌
ക​ഴി​ഞ്ഞ പ​ത്തു​മാ​സ​മാ​യി ജി​ല്ല​യി​ൽ തു​ട​രു​ന്ന കോ​വി​ഡ് വ്യാ​പ​നം അ​തി​തീ​വ്ര​മാ​യ നി​ല​യി​ൽ പ്ര​തി​ദി​നം 500നു ​മു​ക​ളി​ലേ​ക്ക് എ​ത്തി​യ​ത് ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തി​നി​ടെ​യാ​ണ്. ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക്് 10.29 ശ​ത​മാ​ന​ത്തി​ലെ​ത്തി. 588 പേ​ർ ഇ​ന്ന​ലെ പു​തു​താ​യി വാ​ക്സി​ൻ സ്വീ​ക​രി​ച്ചു. 338 പേ​ർ​കൂ​ടി രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 34652 ആ​യി. നി​ല​വി​ൽ 5605 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.‌ കോ​വി​ഡ് ബാ​ധി​ത​രാ​യ 3785 പേ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 4861 പേ​ർ ഐ​സൊ​ലേ​ഷ​നി​ലു​മാ​ണ്. 19714 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 4320 സ്ര​വ സാ​ന്പി​ളു​ക​ളാ​ണ് ഇ​ന്ന​ലെ ശേ​ഖ​രി​ച്ച​ത്. 2617 ഫ​ല​ങ്ങ​ൾ ല​ഭി​ക്കാ​നു​ണ്ട്.‌
‌നാ​ലു മ​ര​ണം​കൂ​ടി ‌‌
കോ​വി​ഡ് ബാ​ധി​ത​രാ​യ നാ​ലു​പേ​രു​ടെ മ​ര​ണം​കൂ​ടി ഇ​ന്ന​ലെ റി​പ്പോ​ർ​ട്ട് ചെ​യ്തു. തോ​ട്ട​പ്പു​ഴ​ശേ​രി സ്വ​ദേ​ശി​നി (78), വ​ട​ശേ​രി​ക്ക​ര സ്വ​ദേ​ശി (72), ഏ​ഴം​കു​ളം സ്വ​ദേ​ശി​നി (73), മു​റി​ഞ്ഞ​ക​ൽ സ്വ​ദേ​ശി (74) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ത​ര രോ​ഗ​ങ്ങ​ൾ​മൂ​ല​മു​ള്ള സ​ങ്കീ​ർ​ണ​ത​ക​ളാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു.