അ​ടൂ​ര്‍ ഇ​ര​ട്ട​പ്പാ​ലം നി​ര്‍​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക് ‌
Friday, January 22, 2021 10:41 PM IST
അ​ടൂ​ർ: അ​ടൂ​ര്‍ ടൗ​ണി​ന്‍റെ മു​ഖ​ച്ഛാ​യ മാ​റ്റു​ന്ന ഇ​ര​ട്ട​പ്പാ​ല​ത്തി​ന്‍റെ പ​ണി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്നു. കെ​എ​സ്ആ​ര്‍​ടി​സി ക​വ​ല​യി​ലെ നി​ല​വി​ലു​ള്ള പാ​ല​ത്തി​നു സ​മാ​ന്ത​ര​മാ​യി തെ​ക്കും വ​ട​ക്കും വ​ശ​ങ്ങ​ളി​ലാ​ണു പു​തി​യ പാ​ല​ങ്ങ​ള്‍. തെ​ക്കു വ​ശ​ത്തെ പാ​ല​ത്തി​ന്‍റെ ബീ​മും സ്ലാ​ബും പ​ണി പൂ​ര്‍​ത്തി​യാ​യി. വ​ട​ക്കു​വ​ശ​ത്തെ പാ​ല​ത്തി​ന്‍റെ പൈ​ലിം​ഗ് പൂ​ര്‍​ത്തി​യാ​യി. പൈ​ല്‍ ക്യാ​പ്പി​ന്‍റെ പ​ണി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ‌

ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ​യു​ടെ ശ്ര​മ​ഫ​ല​മാ​യി സം​സ്ഥാ​ന ബ​ജ​റ്റി​ലും പി​ന്നീ​ട് കി​ഫ്ബി​യി​ലും ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണു പാ​ലം നി​ര്‍​മാ​ണ​ത്തി​ന് അ​നു​മ​തി ല​ഭി​ച്ച​ത്. 2018 ന​വം​ബ​റി​ല്‍ പ​ണി​ക​ള്‍ ആ​രം​ഭി​ച്ചു. അ​ടു​ത്ത മാ​സം നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പാ​ല​ങ്ങ​ളു​ടെ നീ​ളം 25 മീ​റ്റ​റും വീ​തി 7.5 മീ​റ്റ​റു​മാ​ണ്. ന​ട​പ്പാ​ത 1.5 മീ​റ്റ​ര്‍ വീ​തി​യി​ല്‍ നി​ര്‍​മി​ക്കും. 1400 മീ​റ്റ​റി​ല്‍ നി​ര്‍​മി​ക്കു​ന്ന ഓ​ട​യു​ടെ പ​ണി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്നു.‌

ന​ഗ​ര​ത്തി​ല്‍ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ കാ​ത്തി​രി​പ്പു കേ​ന്ദ്ര​ങ്ങ​ളും സ്ഥാ​പി​ക്കു​ന്നു​ണ്ട്. ടൗ​ണ്‍ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​വും നെ​ല്ലി​മൂ​ട്ടി​ല്‍​പ​ടി മു​ത​ല്‍ ക​രു​വാ​റ്റ പ​ള്ളി വ​രെ ബി​എം ആ​ന്‍​ഡ് ബി​സി ടാ​റി​ങ്ങും ന​ട​ത്തു​ന്നു​ണ്ട്. ആ​കെ 11.10 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ്.‌

ഇ​ര​ട്ട​പ്പാ​ലം വ​രു​ന്ന​തോ​ടെ ടൗ​ണി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നു പ​രി​ഹാ​ര​മാ​കും. പു​തി​യ പാ​ല​ങ്ങ​ളി​ല്‍ വ​ണ്‍​വേ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തും. പാ​ല​ത്തി​ന്‍റെ ഭാ​ഗ​ത്തെ പു​റ​മ്പോ​ക്ക് സ്ഥ​ലം പാ​ര്‍​ക്കിം​ഗി​നാ​യി ഉ​പ​യോ​ഗി​ക്കും. ഈ ​ഭാ​ഗ​ത്തെ ഓ​ട്ടോ സ്റ്റാ​ന്‍​ഡ് പു​ന​ക്ര​മീ​ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ‌