‌‌‌നി​രോ​ധി​ത പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ള്‍ നി​ര്‍​മി​ച്ചാ​ല്‍ ന​ട​പ​ടി ‌‌
Friday, January 22, 2021 10:41 PM IST
പ​ത്ത​നം​തി​ട്ട: റാ​ന്നി പെ​രു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ലൈ​സ​ന്‍​സ് ഇ​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​വി​ധ വ്യാ​പാ​ര വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രെ​യും നി​രോ​ധി​ത പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ള്‍ നി​ര്‍​മ്മി​ക്കു​ക​യോ, കൈ​വ​ശം വ​യ്ക്കു​ക​യോ, വി​ത​ര​ണം ന​ട​ത്തു​ക​യോ ചെ​യ്യു​ന്ന​വ​ര്‍​ക്കെ​തി​രെ​യും ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് റാ​ന്നി പെ​രു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ഫോ​ണ്‍: 04735240230. ‌

‌ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ‌

‌അ​ടൂ​ർ: ആ​ന​യ​ടി - പ​ഴ​കു​ളം - കു​ര​മ്പാ​ല - കീ​രു​കു​ഴി -ച​ന്ദ​ന​പ്പ​ള്ളി - കൂ​ട​ല്‍ റോ​ഡി​ലെ പ്ര​വൃ​ത്തി​ക​ളോ​ട​നു​ബ​ന്ധി​ച്ച് ആ​ന​യ​ടി മു​ത​ല്‍ പ​ഴ​കു​ളം വ​രെ​യു​ള​ള ഭാ​ഗ​ത്തെ ക​ലു​ങ്കു​ക​ളു​ടെ നി​ര്‍​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ല്‍ ഈ ​ഭാ​ഗ​ത്തെ വാ​ഹ​ന ഗ​താ​ഗ​തം ഇ​ന്നു മു​ത​ല്‍ നൂ​റ​നാ​ട് വ​ഴി തി​രി​ച്ചു​വി​ടും. ‌

‌കു​ടി​വെ​ള​ള ക​ണ​ക്ഷ​ന്‍ ന​ല്‍​കും ‌

അ​ടൂ​ർ: പ​ള​ളി​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ജ​ല​ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി പ്ര​കാ​രം കു​ടി​വെ​ള​ള ക​ണ​ക്ഷ​ന്‍ എ​ടു​ക്കു​ന്ന​തി​നു അ​പേ​ക്ഷ ക​ഷ​ണി​ച്ചു. ആ​വ​ശ്യ​മു​ള​ള​വ​ര്‍ 30 ന് ​മു​മ്പാ​യി ആ​ധാ​ര്‍ കാ​ര്‍​ഡ്, റേ​ഷ​ന്‍ കാ​ര്‍​ഡ് എ​ന്നി​വ സ​ഹി​തം പ​ള​ളി​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം. ഫോ​ണ്‍: 04734-288621. ‌

വൈ​ദ്യു​തി മു​ട​ങ്ങും‌

വ​ക​യാ​ർ: ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ന്‍റെ പ​രി​ധി​യി​ലു​ള്ള വ​ക​യാ​ർ, കു​ള​ത്തു​ങ്ക​ൽ, പൂ​വ​ൻ​പാ​റ, സാ​റ്റ് ട​വ​ർ, ക​രി​ങ്കു​ടു​ക്ക, മ​ലേ​ഖം, വ​ത്തി​ക്കാ​ൻ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ വൈ​ദ്യു​തി മു​ട​ങ്ങു​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. ‌