ബ​യോ​മെ​ട്രി​ക് മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണം‌
Friday, January 22, 2021 10:41 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ കെ​ട്ടി​ട നി​ര്‍​മാ​ണ ക്ഷേ​മ​ബോ​ര്‍​ഡി​ല്‍ നി​ന്നും പെ​ന്‍​ഷ​ന്‍ കൈ​പ്പ​റ്റു​ന്ന​വ​രി​ല്‍ നാ​ളി​തു​വ​രെ ഒ​രു ത​വ​ണ പോ​ലും മ​സ്റ്റ​റിം​ഗ് ന​ട​ത്തു​വാ​ന്‍ സാ​ധി​ക്കാ​തെ പോ​യ​വ​ര്‍ ഫെ​ബ്രു​വ​രി 10 വ​രെ അ​വ​ര​വ​രു​ടെ ആ​ധാ​റു​മാ​യി അ​ടു​ത്തു​ള്ള അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി ബ​യോ​മെ​ട്രി​ക് മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്ന് ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. മ​സ്റ്റ​റിം​ഗ് പു​തു​താ​യി ന​ട​ത്തു​ന്ന പെ​ന്‍​ഷ​ണ​ര്‍​മാ​രും നേ​ര​ത്തെ​ത​ന്നെ മ​സ്റ്റ​റിം​ഗ് ചെ​യ്തി​ട്ടു​ള്ള​വ​രും എ​ല്ലാ വ​ര്‍​ഷ​വും ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ര്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ലൈ​ഫ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ജി​ല്ലാ ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക്ക​ണം. ഒ​രു ത​വ​ണ മ​സ്റ്റ​റിം​ഗ് ന​ട​ത്തി​യി​ട്ടു​ള്ള​വ​ര്‍ വീ​ണ്ടും മ​സ്റ്റ​റിം​ഗ് ചെ​യ്യേ​ണ്ട​തി​ല്ല. കൂ​ടാ​തെ ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ ഉ​ള്ള​ര്‍, കി​ട​പ്പു​രോ​ഗി​ക​ള്‍ എ​ന്നി​വ​ര്‍ ഹോം ​മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണം.‌
ബ​യോ​മെ​ട്രി​ക് മ​സ്റ്റ​റിം​ഗ് ചെ​യ്യു​മ്പോ​ള്‍ ഏ​തെ​ങ്കി​ലും വി​ധ​ത്തി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ന്ന​വ​ര്‍ അ​ത് സം​ബ​ന്ധി​ച്ച് ബ​ന്ധ​പ്പെ​ട്ട അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് ല​ഭി​ക്കു​ന്ന സാ​ക്ഷ്യ​പ​ത്ര​ത്തോ​ടൊ​പ്പം ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ര്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ലൈ​ഫ് സ​ര്‍​ട്ടി​ഫി​ക്ക​റ്റും പ​ത്ത​നം​തി​ട്ട ജി​ല്ലാ ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക്ക​ണം. ലൈ​ഫ് സ​ര്‍​ട്ടി​ഫി​ക്ക​റ്റി​നൊ​ടൊ​പ്പം പെ​ന്‍​ഷ​ന്‍ ബു​ക്ക്, കാ​ര്‍​ഡ്, ആ​ധാ​ര്‍ കാ​ര്‍​ഡ്, പെ​ന്‍​ഷ​ന്‍ ല​ഭി​ക്കു​ന്ന ബാ​ങ്ക് അ​ക്കൗ​ണ്ട് പാ​സ് ബു​ക്ക് എ​ന്നി​വ​യു​ടെ പ​ക​ര്‍​പ്പു​ക​ള്‍ പെ​ന്‍​ഷ​ണ​റു​ടെ മൊ​ബൈ​ല്‍ ന​മ്പ​ര്‍ രേ​ഖ​പ്പെ​ടു​ത്തി ഉ​ണ്ടാ​ക​ണം. ‌