റാ​ന്നി പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള പ്ര​ശ്നം; പ്ര​സി​ഡ​ന്‍റും പാ​ർ​ട്ടി നേ​താ​ക്ക​ളും പ്ര​തി​ഷേ​ധി​ച്ചു
Friday, January 22, 2021 10:39 PM IST
റാ​ന്നി: കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​റാ​ന്നി നി​യോ​ജ​മ​ണ്ഡ​ലം നേ​താ​ക്ക​ൾ, റാ​ന്നി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ ചാ​ർ​ളി തോ​പ്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ, ജ​ല അ​ഥോ​റി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ വി​പി​ൻ ഗോ​പാ​ലി​ന്‍റെ ഓ​ഫീ​സി​ൽ പ്ര​തി​ഷേ​ധി​ച്ചു.
റാ​ന്നി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ കു​റെ ദി​വ​സ​ങ്ങ​ളാ​യി ജ​ല​ക്ഷാ​മം മൂ​ലം ജ​ന​ങ്ങ​ൾ ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന​തി​ൽ അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്.
ഉ​തി​മൂ​ട് കൃ​ഷി ഭ​വ​ൻ മു​ത​ൽ കു​മ്പ​ളാം​പൊ​യ്ക റോ​ഡി​ലും സ​മീ​പ​ത്തു​ള്ള കോ​ള​നി​ക​ളി​ലും ബ്ലോ​ക്ക്‌ പ​ടി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും പൈ​പ്പു​ക​ളി​ൽ വെ​ള്ളം ല​ഭി​ക്കു​ന്നി​ല്ല. ‌
കെ​എ​സ്ടി​പി റോ​ഡ് പ​ണി​ക​ൾ മൂ​ല​മാ​ണ് ത​ട​സം നേ​രി​ട്ടി​രി​ക്കു​ന്ന​തെ​ന്നും 15ദി​വ​സ​ത്തി​ന​കം യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ഹാ​രം കാ​ണു​മെ​ന്നും അ​ദ്ദേ​ഹം നേ​താ​ക്ക​ൾ​ക്ക് ഉ​റ​പ്പ് ന​ൽ​കി. മ​ണ്ഡ​ല​കാ​ല​ത്ത് ശ​ബ​രി​മ​ല​യി​ൽ പ​ണി​യെ​ടു​ത്തി​രു​ന്ന താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ രം​ഗ​ത്ത് ഇ​റ​ക്കാ​ൻ ആ​ലോ​ചി​ച്ചു വ​രി​ക​യാ​ണെ​ന്നും പു​തി​യ ക​ണ​ക്‌​ഷ​നാ​യി റോ​ഡ് മു​റി​ച്ചു പൈ​പ്പ് ഇ​ട്ടു ക​ഴി​ഞ്ഞാ​ൽ ക​രാ​റു​കാ​ർ ത​ന്നെ കു​ഴി അ​ട​യ്ക്കേ​ണ്ട​തെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ നേ​താ​ക്ക​ളെ അ​റി​യി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ലി​ച്ച​ൻ ആ​റൊ​ന്നി​ൽ, കെ​എ​സ്‌​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റി​ന്‍റോ തോ​പ്പി​ൽ, റാ​ന്നി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ​കു​ഞ്ഞ് ഇ​ള​ങ്കാ​വി​ൽ എ​ന്നി​വ​രും പ്ര​സി​ഡ​ന്‍റ് ശോ​ഭ ചാ​ർ​ലി​യോ​ടൊ​പ്പം പ്രേ​തി​ഷേ​ധി​ച്ചു. ‌