എ​കെ​എ​സ്ടി​യു ജി​ല്ലാ സ​മ്മേ​ള​നം ‌‌‌
Thursday, January 21, 2021 10:39 PM IST
കോ​ഴ​ഞ്ചേ​രി: ഓ​ള്‍ കേ​ര​ള സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്‌​സ് യൂ​ണി​യ​ന്‍ 24-ാമ​തു പ​ത്ത​നം​തി​ട്ട ജി​ല്ലാ സ​മ്മേ​ള​നം നാ​ളെ കോ​ഴ​ഞ്ചേ​രി ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്‌​കൂ​ളി​ല്‍ ന​ട​ക്കും. "പൊ​തു​വി​ദ്യാ​ല​യം മാ​ന​വി​ക​ത​യു​ടെ മാ​തൃ​ക' എ​ന്ന സ​ന്ദേ​ശം പൊ​തു​ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ക എ​ന്ന​താ​ണ് സ​മ്മേ​ള​നം പ്ര​ധാ​ന​മാ​യും ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത്. രാ​വി​ലെ 10 ന് ​കോ​ഴ​ഞ്ചേ​രി ബി​ആ​ര്‍​സി ഹാ​ളി​ല്‍ ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ.​പി. ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​കെ​എ​സ്ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. സു​ശീ​ല്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ‌‌‌
എ​കെ​എ​സ്ടി​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ന്‍. ശ്രീ​കു​മാ​ര്‍ സം​ഘ​ട​നാ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജി പി. ​രാ​ജ​പ്പ​ന്‍, എ​കെ​എ​സ്ടി​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് ര​ത്‌​നം, ജി​ല്ലാ സെ​ക്ര​ട്ട​റി പി.​എ​സ്. ജീ​മോ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. ഉ​ച്ച​യ്ക്ക് 1.30 ന് ​ചേ​രു​ന്ന അ​നു​മോ​ദ​ന സ​മ്മേ​ള​നം ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​കെ​എ​സ്ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം സി. ​മോ​ഹ​ന​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മി​നി സു​രേ​ഷ്, യു​വ​ക​ലാ സാ​ഹി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ജി​ത് ആ​ര്‍. പി​ള്ള, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ.​എ. ത​ന്‍​സീ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് സി. ​കേ​ശ​വ​ന്‍ സ്‌​ക്വ​യ​റി​ല്‍ ചേ​രു​ന്ന കാ​ര്‍​ഷി​ക വി​ദ്യാ​ഭ്യാ​സ സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം സം​സ്ഥാ​ന ഭ​വ​ന നി​ര്‍​മാ​ണ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ പി. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്വാ​ഗ​ത സം​ഘം ചെ​യ​ര്‍​മാ​ന്‍ ആ​ര്‍. ശ​ര​ത് ച​ന്ദ്ര​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​കെ​എ​സ്ടി​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ന്‍. ശ്രീ​കു​മാ​ര്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ര്‍​വ​ഹി​ക്കും. ‌‌‌