കൃ​ഷി അ​സി​സ്റ്റ​ന്‍റി​നു​ള്ള പു​ര​സ്കാ​രം അ​നി​ൽ കു​മാ​റി​ന്
Thursday, January 21, 2021 10:39 PM IST
തി​രു​വ​ല്ല: ഇ​ര​വി​പേ​രൂ​ർ കൃ​ഷി അ​സി​സ്റ്റ​ന്‍റാ​യി​രു​ന്ന വി.​വി. അ​നി​ൽ കു​മാ​റി​ന് സം​സ്ഥാ​ന​ത്തെ മി​ക​ച്ച കൃ​ഷി അ​സി​സ്റ്റ​ന്‍റി​നു​ള്ള സം​സ്ഥാ​ന ത​ല​ത്തി​ലെ മൂ​ന്നാം സ്ഥാ​നം ല​ഭി​ച്ചു.
ഇ​ര​വി​പേ​രൂ​ർ റൈ​സ് ഉ​ൾ​പ്പെ​ടെ ത​രി​ശ് നി​ല​ത്ത് കൃ​ഷി ആ​രം​ഭി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ട്ടേ​റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ന​ൽ​കി​യ മാ​ർ​ഗ​നി​ർ​ദേ​ശം ഉ​ൾ​പ്പെ​ടെ പ​രി​ഗ​ണി​ച്ചാ​ണ് അ​വാ​ർ​ഡ്.
ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​വും ഇ​ര​വി​പേ​രൂ​ർ കൃ​ഷി ഭ​വ​നി​ലാ​യി​രു​ന്നു ജോ​ലി.
സ​മീ​പ​കാ​ല​ത്താ​ണ് വെ​ണ്‍​മ​ണി​യി​ലേ​ക്കു സ്ഥ​ലം​മാ​റ്റം ല​ഭി​ച്ച​ത്. ‌‌‌
ക​ർ​ഷ​ക​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ത്തി കൃ​ഷി നേ​രി​ട്ടു വി​ല​യി​രു​ത്തു​ന്ന​തും ആ​വ​ശ്യ​മാ​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തും അ​നി​ലി​ന്‍റെ പ്ര​ത്യേ​ക​ത​യാ​യി​രു​ന്നു. ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി​യാ​ണ്. ‌‌‌