ആ​ദി​ല​യു​ടെ പു​ര​സ്കാ​രം കാ​ർ​ഷി​ക ഗ്രാ​മ​ത്തി​നു​ള്ള അം​ഗീ​കാ​രം
Thursday, January 21, 2021 10:39 PM IST
കൊ​ടു​മ​ണ്‍: കൊ​ടു​മ​ണ്ണി​നെ ക​തി​ര​ണി​യി​ച്ച ആ​ദി​ല​യെ തേ​ടി സം​സ്ഥാ​ന​ത​ല പു​ര​സ്കാ​ര​വു​മെ​ത്തി. കൊ​ടു​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ശ്ര​ദ്ധേ​യ​മാ​യ കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​യ കൃ​ഷി ഓ​ഫീ​സ​ർ എ​സ്. ആ​ദി​ല​യ്ക്ക് അ​ത് അ​ർ​ഹ​ത​യ്ക്കു​ള്ള അം​ഗീ​കാ​ര​വു​മാ​യി. ‌‌‌
സം​സ്ഥാ​ന​ത്തെ ര​ണ്ടാ​മ​ത്തെ മി​ക​ച്ച ക്യ​ഷി ഓ​ഫീ​സ​ർ​ക്കു​ള്ള അ​വാ​ർ​ഡാ​ണ് എ​സ്. ആ​ദി​ല​യ്ക്കു ല​ഭി​ച്ച​ത്. കൊ​ടു​മ​ണ്ണി​ൽ കൃ​ഷി ഓ​ഫീ​സ​റാ​യി​ട്ട് ര​ണ്ട​ര വ​ർ​ഷം ക​ഴി​യു​ന്നു. ത​രി​ശാ​യി കി​ട​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ നെ​ൽ കൃ​ഷി​യി​റ​ക്കി സ്വ​ന്തം നാ​ടി​ന്‍റെ പേ​രി​ൽ അ​രി വി​പ​ണി​യി​ൽ ഇ​റ​ക്കി​യ​താ​ണ് ഏ​റ്റ​വും പ്ര​ധാ​നം. 100 ട​ണ്‍ നെ​ല്ല് സം​ഭ​രി​ച്ച് അ​രി​യാ​ക്കി കൊ​ടു​മ​ണ്‍ റൈ​സ് എ​ന്ന ബ്രാ​ൻ​ഡി​ൽ വി​പ​ണി​യി​ലെ​ത്തി​ച്ച അ​രി ശ്ര​ദ്ധേ​യ​മാ​യ തു​ട​ക്ക​മാ​യി​രു​ന്നു.‌‌‌

അ​രി​യു​ടെ മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ളാ​യ ത​വി​ട്, കേ​ക്ക്, ഔ​ഷ​ധ​ക്കൂ​ട്ട്, പൊ​ടി​യ​രി, ഉ​മി​ക്ക​രി, ത​വി​ടി​ന്‍റെ അം​ശം കൂ​ടി​യ വി​വി​ധ ത​രം അ​രി​ക​ൾ എ​ന്നി​വ​യും വി​ൽ​ക്കു​ന്നു​ണ്ട്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ​ഹാ​യ​ത്തോ​ടെ സ്വ​ന്ത​മാ​യി റൈ​സ് മി​ൽ സ്ഥാ​പി​ക്കു​ന്ന​തി​നാ​യു​ള്ള പ​ദ്ധ​തി​ക്കും തു​ട​ക്ക​മി​ട്ടു.ജി​ല്ല​യി​ൽ അ​പ്പ​ർ കു​ട്ട​നാ​ട് ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും അ​ധി​കം നെ​ൽ​പാ​ട​ങ്ങ​ളു​ള്ള നാ​ടാ​യി കൊ​ടു​മ​ണ്ണി​നെ മാ​റ്റി​യെ​ടു​ക്കാ​ൻ ആ​ദി​ല​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കു ക​ഴി​ഞ്ഞു. പ​ഞ്ചാ​യ​ത്തി​ലെ 509 ഹെ​ക്ട​ർ സ്ഥ​ലം മൂ​ന്നു വ​ർ​ഷം​കൊ​ണ്ട് ത​രി​ശ് ര​ഹി​ത​മാ​ക്കു​ന്ന പ​ദ്ധ​തി വ​ൻ​വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​നാ​യി. കൃ​ഷി​ഭ​വ​ന്‍റെ​യും പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ​യും കൈ​വ​ശ​മു​ള്ള ട്രാ​ക്ട​റും, കൊ​യ്ത്ത്, മെ​തി​ന്ത്രം എ​ന്നി​വ കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ​എ​ത്തി​ച്ച് ഉ​ത്ത​മ കാ​ർ​ഷി​ക മു​റ​ക​ൾ പ്ര​കാ​ര​മാ​ണ് കൃ​ഷി​ചെ​യ്യു​ന്ന​ത്. കീ​ട നി​യ​ന്ത്ര​ണ​ത്തി​ന് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ സോ​ളാ​ർ കെ​ണി​ക​ൾ സ്ഥാ​പി​ച്ച് മാ​തൃ​ക​യാ​യി. ഡ്രോ​ണ്‍ വ​ഴി​യാ​ണ് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വ​ള​പ്ര​യോ​ഗം ന​ട​ത്തു​ന്ന​ത്. ഓ​രോ സ്ഥ​ല​ങ്ങ​ളി​ലും കൃ​ത്യ​മാ​യെ​ത്തി ക​ർ​ഷ​ക​ർ​ക്ക്് വേ​ണ്ട​താ​യ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ, പ​രി​ശീ​ല​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ലും ആ​ദി​ല മു​ന്പി​ലു​ണ്ട്. പാ​ട​ശേ​ഖ​ര സ​മി​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​ക്കാ​ൻ ക​ഴി​ഞ്ഞു. ‌‌‌

ജി​ല്ല​യി​ലെ ആ​ദ്യ ത​രി​ശ് ര​ഹി​ത, മി​ക​ച്ച ജൈ​വ കാ​ർ​ഷി​ക പ​ഞ്ചാ​യ​ത്താ​ണ് കൊ​ടു​മ​ണ്‍. ഹ​രി​ത​കേ​ര​ളം മി​ഷ​ൻ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ ക​ഴി​ഞ്ഞു. സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ കീ​ഴി​ൽ കൊ​ടു​മ​ണ്‍ റൈ​സി​ന്‍റെ സം​ഭ​ര​ണ വി​പ​ണ​ന സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നാ​യി കൊ​ടു​മ​ണ്‍ പ​ഞ്ചാ​യ​ത്തി​ൽ ഒ​രു എ​ക്കോ ഷോ​പ്പ്തു​ട​ങ്ങി.

കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളു​ടെ കീ​ഴി​ൽ പ​ച്ച​ക്ക​റി കൃ​ഷി​യും പ​ഞ്ചാ​യ​ത്തി​ലെ​ങ്ങും ന​ട​ക്കു​ന്നു​ണ്ട്. വാ​ഴ, പ​ച്ച​ക്ക​റി, നെ​ല്ല് എ​ന്നി​വ​യി​ൽ കീ​ട​നാ​ശി​നി ഉ​പ​യോ​ഗം കു​റ​യ്ക്കു​ന്ന​തി​നും സു​ര​ക്ഷി​ത ഭ​ക്ഷ​ണം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​നു​മാ​യി ആ​റ് പ്ലോ​ട്ടു​ക​ളി​ലാ​യി പ​രി​സ്ഥി​തി എ​ൻ​ജി​നീ​യ​റിം​ഗ് പ്ര​ദ​ർ​ശ​ന തോ​ട്ടം ഒ​രു​ക്കി.

സം​സ്ഥാ​ന​ത്തെ ആ​ദ്യ സ​ന്പൂ​ർ​ണ പ​ച്ച​തു​രു​ത്ത് പ​ഞ്ചാ​യ​ത്താ​യും കൊ​ടു​മ​ണ്‍ മാ​റി. ഇ​ത്ത​ര​ത്തി​ൽ നാ​ടി​നെ ശ്ര​ദ്ധേ​യ​യാ​ക്കി​യ കൃ​ഷി ഓ​ഫീ​സ​ർ​ക്ക് പു​ര​സ്കാ​രം ല​ഭി​ച്ച​ത് നാ​ടി​നു​ള്ള അം​ഗീ​കാ​രം കൂ​ടി​യാ​ണെ​ന്ന് പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​രും പ​റ​യു​ന്നു. ആ​ദി​ല​യു​ടെ ഭ​ർ​ത്താ​വ് കെ. ​ഹ​നീ​ഷ്, പ​ന്ത​ളം ത​ര​കം​വി​ള​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ൽ റ​വ​ന്യു​വ​കു​പ്പി​ൽ​ജോ​ലി ചെ​യ്യു​ന്നു. മ​ക്ക​ൾ: ആ​ദി​ദ്, ആ​മി​ൻ, മ​റി​യം. ‌‌‌