കാ​ട്ടു​പ​ന്നി ശ​ല്യം: ക​ർ​ഷ​ക​ സം​ര​ക്ഷ​ണ​സ​മി​തി മാ​ർ​ച്ചു ന​ട​ത്തി ‌‌‌
Thursday, January 21, 2021 10:35 PM IST
പ​ത്ത​നം​തി​ട്ട: കാ​ട്ടു​പ​ന്നി ശ​ല്യം പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ജ​ന​കീ​യ ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി നാ​ര​ങ്ങാ​നം യൂ​ണി​റ്റ് നേ​തൃ​ത്വ​ത്തി​ൽ നാ​ര​ങ്ങാ​നം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.
മാ​ർ​ച്ച് ക​ർ​ഷ​ക​സം​ര​ക്ഷ​ണ സ​മ​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി. ​ആ​ർ. ബാ​ല​ഗോ​പാ​ല​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി.​പി. മ​നോ​ജ്കു​മാ​ർ, മ​ഹേ​ഷ് ക​ട​മ്മ​നി​ട്ട, രാ​ജ​ൻ എ​ബ്ര​ഹാം, എ​ൻ. കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, രാ​ജു ക​ണ്ടം​തോ​ട്ടു​ക​ര, ടി. ​എ. തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌‌‌പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
കാ​ർ​ഷി​ക വി​ള​ക​ൾ മു​ഴു​വ​ൻ കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി കാ​ട്ടു​പ​ന്നി​ക​ളെ ന​ശി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​റ​ക്കി​യെ​ങ്കി​ലും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ന​ട​പ​ടി ഒ​ന്നും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. ‌‌‌