സ​ഭൈ​ക്യ പ്രാ​ർ​ഥ​നാ​വാ​ര സ​മാ​പ​ന​വും ബി​ഷ​പ് സാ​ബു കെ. ​ചെ​റി​യാ​ന് സ്വീ​ക​ര​ണ​വും ‌‌‌
Thursday, January 21, 2021 10:35 PM IST
തി​രു​വ​ല്ല: എ​ക്യു​മെ​നി​ക്ക​ൽ ക്ലെ​ർ​ജി ഫെ​ലോ​ഷി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന സ​ഭൈ​ക്യ​വാ​ര പ്രാ​ർ​ഥ​ന​യു​ടെ സ​മാ​പ​നം 25നു ​വൈ​കു​ന്നേ​രം നാ​ലി​നു തി​രു​വ​ല്ല സെ​ന്‍റ് ജോ​ൺ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ക​ത്തീ​ഡ്ര​ലി​ൽ ന​ട​ക്കും.
ക്ലെ​ർ​ജി ഫെ​ലോ​ഷി​പ്പ് പ്ര​സി​ഡ​ന്‍റ് റ​വ. ഡോ. ​ഐ​സ​ക്ക് പ​റ​പ്പ​ള്ളി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത സ​ന്ദേ​ശം ന​ല്കും. ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും.
യോ​ഗ​ത്തി​ൽ ക്ലെ​ർ​ജി ഫെ​ലോ​ഷി​പ്പ് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ച് സി​എ​സ്ഐ സ​ഭ​യു​ടെ മ​ധ്യ​കേ​ര​ള ബി​ഷ​പ്പാ​യി നി​യ​മി​ത​നാ​യ റ​വ.​ഡോ.സാ​ബു കെ. ​ചെ​റി​യാ​നെ അ​നു​മോ​ദി​ക്കും. ക്ലെ​ർ​ജി ഫെ​ലോ​ഷി​പ്പ് ഭാ​ര​വാ​ഹി​ക​ളാ​യ ഫാ. ​സ്ക​റി​യ പ​റ​പ്പ​ള്ളി​ൽ, റ​വ. ജോ​ജ​ൻ മാ​ത്യൂ​സ് ജോ​ൺ, ഫാ. ​ചെ​റി​യാ​ൻ ജേ​ക്ക​ബ്, ഫാ. ​റെ​ജി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ‌‌‌