കൊ​ടു​മ​ണ്ണി​ൽ നെ​ല്ല് ഉ​ത്പാ​ദ​നം 869 മെ​ട്രി​ക് ട​ണ്ണി​ലേ​ക്ക് ‌‌‌
Thursday, January 21, 2021 10:35 PM IST
പ​ത്ത​നം​തി​ട്ട: കൊ​ടു​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നെ​ൽ​കൃ​ഷി ജില്ലയ്ക്ക് മാതൃകയാകുന്നു. ഉ​ത്പാ​ദ​നം 869 മെ​ട്രി​ക് ട​ണ്ണി​ലേ​ക്ക്.

പ​ഞ്ചാ​യ​ത്തി​ൽ കൃ​ഷി യോ​ഗ്യ​മാ​യ ധാ​രാ​ളം നെ​ൽ​വ​യ​ലു​ക​ൾ ത​രി​ശാ​യി കി​ട​ന്നി​രു​ന്നു. ഇ​തു ശ്ര​ദ്ധ​യി​ൽ പെ​ട്ട​തി​നെ​തു​ട​ർ​ന്ന് കൊ​ടു​മ​ണ്‍ പ​ഞ്ചാ​യ​ത്തി​ലെ 158 ഹെ​ക്ട​ർ വ​രു​ന്ന ത​രി​ശു നി​ല​ങ്ങ​ൾ മൂ​ന്നു വ​ർ​ഷം​കൊ​ണ്ട് കൃ​ഷി​യോ​ഗ്യ​മാ​ക്കു​ന്ന​തി​നു​ള്ള തീ​വ്ര​യ​ജ്ഞ പ​രി​പാ​ടി​ക​ൾ കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടെ ന​ട​ക്കു​ക​യാ​ണ്. കൊ​ടു​മ​ണ്ണി​ൽ നെ​ൽ​കൃ​ഷി​ക്ക് ക​രു​ത്തേ​കി കൃ​ഷി വ​കു​പ്പും ഗ്രാ​മ​പ​ഞ്ചാ​യ​ത്തും 91 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളാ​ണു നി​ല​വി​ൽ വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്.‌‌‌

2019 - 2020ൽ 400 ​ഏ​ക്ക​ർ സ്ഥ​ല​ത്ത് കൂ​ടി കൃ​ഷി​യി​റ​ക്കി. കോ​യി​ക്ക​ൽ​പ​ടി, തേ​വ​ന്നൂ​ർ, മു​ണ്ട​യ്ക്ക​ൽ, ചേ​ന​ങ്ക​ര, തു​ന്പ​മു​ഖം, മം​ഗ​ല​ത്ത്, കൊ​ന്ന​ക്കോ​ട്, പെ​രും​കു​ളം, മു​ണ്ടു​കോ​ണം, വെ​ട്ടി​ക്കു​ളം, ചേ​രു​വ, മ​ണ​ക്കാ​ട് എ​ന്നീ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ 322 ക​ർ​ഷ​ക​രാ​ണ് 400 ഏ​ക്ക​ർ സ്ഥ​ല​ത്ത് കൃ​ഷി ചെ​യ്യു​ന്ന​ത്. 2016 - 17ൽ 64 ​ഹെ​ക്ട​ർ വി​സ്തൃ​തി​യി​ൽ നി​ന്നും 2019- 20ൽ 158 ​ഹെ​ക്ട​ർ വി​സ്തൃ​തി​യി​ലേ​ക്ക് നെ​ൽ​കൃ​ഷി എ​ത്തി.

2016 - 2017ൽ 179.2 ​മെ​ട്രി​ക് ട​ണ്‍ ഉ​ണ്ടാ​യി​രു​ന്ന വി​ള​വ് 869 മെ​ട്രി​ക്ട​ണ്ണി​ലേ​ക്ക് ഉ​യ​ർ​ത്താ​നും ക​ഴി​ഞ്ഞു.

കൊ​ടു​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പാ​ട​ശേ​ഖ​ര സ​മി​തി​ക​ളെ സം​യോ​ജി​പ്പി​ച്ചാ​ണ് കൂ​ടു​ത​ൽ ത​രി​ശു​നി​ലം കൃ​ഷി യോ​ഗ്യ​മാ​ക്കി​യ​ത്.‌‌‌

താ​ത്പ​ര്യ​മു​ള്ള ക​ർ​ഷ​ക​രെ അം​ഗ​ങ്ങ​ളാ​ക്കി​കൊ​ണ്ട്കൊ​ടു​മ​ണ്‍ ഫാ​ർ​മേ​ഴ്സ് സൊ​സൈ​റ്റി എ​ന്ന പേ​രി​ൽ ഒ​രു​സ​ഹ​ക​ര​ണ സം​ഘം രൂ​പീ​ക​രി​ച്ചു കൊ​ണ്ടാ​ണ് കൊ​ടു​മ​ണ്ണി​ൽ നെ​ൽ​കൃ​ഷി​യു​ടെ പു​തി​യ ഒ​രു കാ​ല​ഘ​ട്ട​ത്തി​നു തു​ട​ക്ക​മി​ട്ട​ത്.

വി​വി​ധ പാ​ട​ശേ​ഖ​ര സ​മി​തി​ക​ളു​ടെ സ​ഹ​ക​ര​ണേ​താ​ടെ നെ​ൽ​കൃ​ഷി ആ​രം​ഭി​ച്ചു. 179.2 മെ​ട്രി​ക് ട​ണ്‍ ഉ​ണ്ടാ​യി​രു​ന്ന വി​ള​വ് 400 മെ​ട്രി​ക് ട​ണ്ണി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു ആദ്യല​ക്ഷ്യം. ഇ​തി​നാ​യി ശാ​സ്ത്രീ​യ കൃ​ഷി​രീ​തി​യാ​ണ് അ​വ​ലം​ബി​ച്ച​ത്. ‌‌‌