ആ​രോ​പ​ണം യു​ഡി​എ​ഫി​നെ​തി​രെ തി​രി​ക്കു​ന്ന​ത് ഹീ​ന​ശ്ര​മം: ജാ​സിം​കു​ട്ടി ‌
Wednesday, January 20, 2021 10:57 PM IST
‌പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ​യി​ലെ സി​പി​എം - എ​സ്ഡി​പി​ഐ ര​ഹ​സ്യ​ധാ​ര​ണ പു​റ​ത്തു​വ​ന്ന​പ്പോ​ൾ അ​തി​ൽ​നി​ന്നും ര​ക്ഷ​പെ​ടാ​ൻ യു​ഡി​എ​ഫി​നു​നേ​രെ ആ​ക്ഷേ​പം ഉ​ന്ന​യി​ച്ച് ര​ക്ഷ​പെ​ടാ​നു​ള്ള ഹീ​ന​ശ്ര​മ​മാ​ണ് എ​ൽ​ഡി​എ​ഫ് ന​ട​ത്തു​ന്ന​തെ​ന്ന് യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് കെ. ​ജാ​സിം​കു​ട്ടി ആ​രോ​പി​ച്ചു.‌
തെ​ര​ഞ്ഞെ​ടു​പ്പു സ​മ​യ​ത്തോ അ​തി​നു​ശേ​ഷ​മോ വ​ർ​ഗീ​യ ശ​ക്തി​ക​ളു​മാ​യി യു​ഡി​എ​ഫി​ന് യാ​തൊ​രു​വി​ധ കൂ​ട്ടു​കെ​ട്ടും ഉ​ണ്ടാ​യി​രു​ന്നി​ല്ല.
ധനകാര്യം സ്റ്റാൻഡിംഗ് കമ്മ ിറ്റിയിൽ രണ്ടംഗങ്ങളെയാണ് എൽഡിഎഫ് നിശ്ചയിച്ചത്. പിന്നാലെ നാമനിർദേശം നൽകി യ യുഡിഎഫിന് ധ​ന​കാ​ര്യം, ക്ഷേമകാര്യം സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ളി​ൽ ത​ങ്ങ​ളു​ടെ കൂ​ടു​ത​ൽ കൗ​ണ്‍​സി​ല​ർ​മാ​രെ ഉ​ൾ​പ്പെ​ടു​ത്തേണ്ടിവന്നു. വി​ദ്യാ​ഭ്യാ​സം സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി എ​സ്ഡി​പി​ഐ​യ്ക്കു ന​ൽ​കാ​ൻ എ​ൽ​ഡി​എ​ഫാ​ണ് ശ്ര​മി​ച്ച​ത്. ‌

ബൈ​ക്ക് യാ​ത്ര​ക്കാ​ര​നു പ​രി​ക്ക് ‌

‌മ​ല്ല​പ്പ​ള്ളി: അജ്ഞാതവാഹനം ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന് ഗു​രു​ത​ര പ​രി​ക്ക്. വാ​യ്പൂ​ര് പൗ​വ്വ​ത്തി​പ്പ​ടി​ക്ക് സ​മീ​പം ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം.
പ​രി​ക്കേ​റ്റ ആ​നി​ക്കാ​ട് കു​ഴി​കാ​ട്ടി​ൽ നി​ബി​ൻ വ​ർ​ഗീ​സി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ‌‌