കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍: ഇ​ന്ന​ത്തെ പ​ട്ടി​ക​യി​ല്‍ 900 പേ​ര്‍
Sunday, January 17, 2021 10:36 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ആ​ദ്യ ദി​വ​സം കോ​വി​ഡ് വാ​ക്‌​സി​ന്‍ എ​ടു​ത്ത​വ​ര്‍​ക്ക് ഗു​രു​ത​ര​മാ​യ പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ളി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്.
ചെ​റി​യ തോ​തി​ല്‍ പ​നി​യും ശ​രീ​രം കി​ടു​ങ്ങ​ലും ചി​ല​രി​ലു​ണ്ടാ​യി​രു​ന്നു. ഇ​തു സ്വാ​ഭാ​വി​ക​മാ​ണ്. വാ​ക്‌​സി​ന്‍ ശ​രീ​ര​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു തു​ട​ങ്ങി​യ​തി​ന്‍റെ ല​ക്ഷ​ണ​മാ​യി ഇ​തി​നെ വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.
ശ​നി​യാ​ഴ്ച ആ​ദ്യ​ഘ​ട്ടം കോ​വി​ഡ് വാ​ക്‌​സി​ന്‍ എ​ടു​ത്ത​ത് 560 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ്. ഇ​വ​ര്‍ 28 ദി​വ​സം ക​ഴി​ഞ്ഞ് ര​ണ്ടാ​മ​ത്തെ ഡോ​സ് എ​ടു​ക്ക​ണം.
900പേ​രെ​യാ​ണ് ആ​ദ്യ ദി​വ​സം വാ​ക്‌​സി​നെ​ടു​ക്കാ​ന്‍ വി​ളി​ച്ചി​രു​ന്ന​ത്. സ്ഥ​ലം മാ​റി​പ്പോ​യ​ര്‍, ഗ​ര്‍​ഭി​ണി​ക​ള്‍ എ​ന്നി​വ​രാ​ണ് വാ​ക്‌​സി​ന്‍ എ​ടു​ക്കാ​തി​രു​ന്ന​ത്. ഇ​വ​ര്‍​ക്ക് പി​ന്നീ​ട് അ​വ​സ​രം ന​ല്‍​കും.
ഇ​ന്ന് ര​ണ്ടാം ദി​വ​സം കോ​വി​ഡ് വാ​ക്‌​സി​ന്‍ എ​ടു​ക്കാ​ന്‍ 900 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ വി​ളി​ച്ചി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​ന്ന ഒ​മ്പ​ത് കേ​ന്ദ്ര​ങ്ങ​ളി​ലും ഇ​ന്നും ഉ​ണ്ടാ​കും. വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണം കൂ​ട്ടു​ന്ന​ത് സം​ബ​ന്ധി​ച്ച് ഉ​ട​നെ തീ​രു​മാ​ന​മു​ണ്ടാ​കും.