എ​സ്ബി​ഐ ശാ​ഖ മൈ​ല​പ്ര​യി​ൽ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി
Saturday, January 16, 2021 10:48 PM IST
മൈ​ല​പ്ര: അ​ഞ്ചു പ​തി​റ്റാ​ണ്ടു​ക​ളാ​യി പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ കു​ന്പ​ഴ​യി​ലേ​ക്കു മാ​റ്റി​യ ന​ട​പ​ടി റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി കേ​ന്ദ്ര ധ​ന​മ​ന്ത്രി, റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ, ബാ​ങ്ക് മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ്ക്ക ഇ​തു സം​ബ​ന്ധി​ച്ചു നി​വേ​ദ​നം ന​ൽ​കി​യ​താ​യും എം​പി അ​റി​യി​ച്ചു. ബാ​ങ്ക് മൈ​ല​പ്ര​യി​ൽ പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ലേ​ക്ക് പ​ദ്ധ​തി​രേ​ഖ​യും അ​നു​യോ​ജ്യ​മാ​യ കെ​ട്ടി​ട​ത്തി​ന്‍റെ അ​നു​മ​തി പ​ത്ര​വും ന​ൽ​കി.
കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​ത്യു തോ​മ​സ്, യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ഗീ​വ​ർ​ഗീ​സ് ത​റ​യി​ൽ, ബ്ലോ​ക്ക് കോ​ണ്‍്ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ വി​ൽ​സ​ണ്‍ തു​ണ്ടി​യ​ത്ത്, ബി​ജു മ​ണ്ണി​ലേ​ത്ത് എ​ന്നി​വ​രും എം​പി​ക്കൊ​പ്പം നി​വേ​ദ​ക​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.