മ​ട​ന്ത​മ​ണ്ണി​ൽ വീ​ണ്ടും ടി​പ്പ​ർ അ​പ​ക​ടം; അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ത്തി​നു നാ​ശ​ന​ഷ്ടം
Saturday, January 16, 2021 10:48 PM IST
റാ​ന്നി: വെ​ള്ളി​യാ​ഴ്ച​യു​ണ്ടാ​യ അ​പ​ക​ട​ത്തി​നു പി​ന്നാ​ലെ മ​ട​ന്ത​മ​ണ്ണി​ൽ വീ​ണ്ടും ടി​പ്പ​ർ ലോ​റി അ​പ​ക​ടം.

ചെ​മ്പ​ൻ​മു​ടി പാ​റ​മ​ട​യി​ൽ നി​ന്നും നി​റ​ലോ​ഡു​മാ​യെ​ത്തി​യ ടി​പ്പ​ർ ലോ​റി ഇ​ന്ന​ലെ മ​ട​ന്ത​മ​ൺ ജം​ഗ്ഷ​നി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ടു​ക​യാ​യി​രു​ന്നു.

വ​ണ്ടി​യു​ടെ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട​തു മൂ​ലം നി​യ​ന്ത്ര​ണം വി​ടു​ക​യാ​യി​രു​ന്നെ​ന്ന് പ​റ​യു​ന്നു.
സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യു​ടെ കു​രി​ശ​ടി​ക്കും അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ല്ലൂ​ർ സി​ബി​യു​ടെ വ​ക പ​ഴ​യ കെ​ട്ടി​ട​ത്തി​നും മ​ധ്യ​ത്തി​ലൂ​ടെ പ്ര​ധാ​ന റോ​ഡ് ക​ട​ന്നെ​ത്തി​യ ടി​പ്പ​ർ ലോ​റി ഇ​തി​ന്‍റെ സ​മീ​പ​ത്തു​ള്ള സി​ബി താ​മ​സി​ക്കു​ന്ന വീ​ടി​ന്‍റെ മു​റ്റം വ​രെ​യെ​ത്തി ഇ​ടി​ച്ചു ച​രി​ഞ്ഞാ​ണ് നി​ന്ന​ത്.

അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്തി​ക്കു​ന്ന സി​ബി​യു​ടെ വ​ക പ​ഴ​യ കെ​ട്ടി​ട​ത്തി​ന് കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

നാ​ട്ടു​കാ​രും പെ​രു​നാ​ട് പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യെ​ ങ്കി​ലും വീ​ട്ടു​കാ​ർ സ്ഥ​ല​ത്തി​ ല്ലാ​തി​രു​ന്ന​തി​നാ​ൽ പ്ര​ശ്ന പ​ രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ ക​ഴി​ഞ്ഞി​ ല്ല.

പാ​ല​ക്കാ​ട് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സ്വ​കാ​ര്യ ക​മ്പ​നി​ക്കാ​രു​ടേ​താ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട ടി​പ്പ​ർ ലോ​റി.
മ​ല്ല​പ്പ​ള്ളി-​കു​ന്ന​ന്താ​നം ഭാ​ഗ​ത്തേ​ക്ക് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ചെ​മ്പ​ൻ​മു​ടി പാ​റ​മ​ട​യി​ൽ നി​ന്ന് ലോ​ഡു കൊ​ണ്ടു​പോ​യ​തെ​ന്ന് പ​റ​യു​ന്നു.

ജം​ഗ്ഷ​നി​ലെ പ്ര​ധാ​ന റോ​ഡി​ൽ ഈ ​സ​മ​യ​ത്ത് ആ​ളി​ല്ലാ​തി​രു​ന്ന​തു​മൂ​ല​മാ​ണ് വ​ൻ അ​പ​ക​ടം ഒ​ഴി​ഞ്ഞു പോ​യ​തെ​ന്ന് സ്ഥ​ല​വാ​സി​ക​ൾ പ​റ​യു​ന്നു.

ആ​ർ​ക്കും പ​രി​ക്കി​ല്ലാ​ത്ത​തി​നാ​ൽ കേ​സെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

റോ​ഡ് മെ​ച്ച​പ്പെ​ട്ട​തോ​ടെ വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​മാ​ണ് തു​ട​രെ​യു​ള്ള അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്നെ​ത​ന്ന് നാ​ട്ടു​കാ​ർ കു​റ്റ​പ്പെ​ടു​ത്തി.