റ​ബ​ർ ത​റ​വി​ല വ​ർ​ധ​ന​യി​ൽ നേ​രി​യ പ്ര​തീ​ക്ഷ മാ​ത്ര​മെ​ന്ന് ക​ർ​ഷ​ക​ർ
Saturday, January 16, 2021 10:41 PM IST
പ​ത്ത​നം​തി​ട്ട: റ​ബ​റി​ന്‍റെ ത​റ​വി​ല 150 രൂ​പ​യി​ൽ 170 രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ച ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ത്തി​ൽ വ​ലി​യ പ്ര​തീ​ക്ഷ​യൊ​ന്നും കാ​ണു​ന്നി​ല്ലെ​ന്ന് ജി​ല്ല​യി​ലെ ക​ർ​ഷ​ക​ർ. ത​റ​വി​ല 200 രൂ​പ​യെ​ങ്കി​ലും ആ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്പോ​ഴാ​ണ് നാ​മ​മാ​ത്ര വ​ർ​ധ​ന മാ​ത്രം ധ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച​ത്.
കോ​വി​ഡ് കാ​ല​ത്ത് റ​ബ​ർ ഉ​ത്പാ​ദ​ന​ത്തി​ൽ വ​ർ​ധ​ന​യു​ണ്ടാ​യി​രു​ന്നു. വി​പ​ണി​യി​ൽ നേ​രി​യ വി​ല വ​ർ​ധ​ന ക​ണ്ടു​തു​ട​ങ്ങി​യ​പ്പോ​ൾ ക​ർ​ഷ​ക​ർ പ്ര​തീ​ക്ഷ​യി​ലു​മാ​യി​രു​ന്നു. പ​ക്ഷേ കി​ലോ​ഗ്രാ​മി​ന് 110 - 120 രൂ​പ മാ​ത്ര​മാ​ണ് സാ​ധാ​ര​ണ ക​ർ​ഷ​ക​ന് ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന​ത്. ചെ​റു​കി​ട നാ​മ​മാ​ത്ര ക​ർ​ഷ​ക​ർ​ക്കാ​ക​ട്ടെ വി​പ​ണി​വി​ല മാ​ത്ര​മാ​ണ് ആ​ശ്ര​യം. സ​ബ്സി​ഡി​ക്കു പോ​ലും അ​ർ​ഹ​ര​ല്ലാ​ത്ത നാ​മ​മാ​ത്ര ക​ർ​ഷ​ക​രും ഏ​റെ​യു​ണ്ട്. കോ​വി​ഡ് കാ​ല​ത്ത് ഏ​റെ പ്ര​തി​സ​ന്ധി​യി​ലാ​യ​തും അ​വ​രാ​ണ്. ഉ​ത്പ​ന്നം വി​റ്റ​ഴി​ക്കാ​ൻ പോ​ലും മാ​ർ​ഗ​മി​ല്ലാ​തെ അ​വ​ർ വ​ല​ഞ്ഞി​രു​ന്നു.
ധ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള വ​ർ​ധ​ന ഏ​പ്രി​ൽ മു​ത​ലാ​ണ് ന​ട​പ്പാ​കു​ന്ന​ത്. ആ​റു​വ​ർ​ഷം മു​ന്പ് കെ.​എം. മാ​ണി ധ​ന​മ​ന്ത്രി​യാ​യി​രി​ക്ക​വേ​യാ​ണ് റ​ബ​റി​ന് 150 രൂ​പ ത​റ​വി​ല പ്ര​ഖ്യാ​പി​ച്ച​ത്. റ​ബ​ർ ബോ​ർ​ഡ് പ്ര​ഖ്യാ​പി​ക്കു​ന്ന വി​ല​യും 150 രൂ​പ​യും ത​മ്മി​ലു​ള്ള അ​ന്ത​രം എ​ത്ര​യാ​ണ് അ​ത്ര​യും തു​ക സ​ർ​ക്കാ​ർ ക​ർ​ഷ​ക​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് ന​ൽ​കു​മെ​ന്നാ​യി​രു​ന്നു. പു​തി​യ ത​റ​വി​ല നി​ല​വി​ൽ വ​രു​ന്ന​തോ​ടെ വി​പ​ണി വി​ല​യും 170 രൂ​പ​യും ത​മ്മി​ലു​ള്ള അ​ന്ത​ര​മാ​ണ് ക​ണ​ക്കാ​ക്കേ​ണ്ട​ത്.
ഒ​ന്ന​ര​വ​ർ​ഷ​മാ​യി സ​ബ്സി​ഡി ല​ഭി​ച്ചി​ല്ലെ​ന്ന്
ജി​ല്ല​യി​ലെ റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് ന​ല്ലൊ​രു പ​ങ്കി​നും ഒ​ന്ന​ര​വ​ർ​ഷ​മാ​യി സ​ബ്സി​ഡി ല​ഭി​ച്ചി​ട്ടി​ല്ല. നേ​ര​ത്തെ​ത​ന്നെ ക​ർ​ഷ​ക​ർ​ക്ക് സ​ബ്സി​ഡി തു​ക മാ​സ​ങ്ങ​ൾ വൈ​കി​യാ​ണ് ല​ഭി​ച്ചു​വ​ന്ന​ത്. വി​ൽ​ക്കു​ന്ന റ​ബ​റി​ന്‍റെ ബി​ല്ല് സ​മ​ർ​പ്പി​ച്ചാ​ൽ പ​ണം ല​ഭി​ക്കാ​ൻ ഏ​റെ ക​ഴി​യു​മെ​ന്ന​താ​യി​രു​ന്നു സ്ഥി​തി. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് സ​ബ്സി​ഡി ന​ൽ​കാ​നു​ള്ള​ത് 26 കോ​ടി രൂ​പ​യാ​ണെ​ന്നാ​ണ് ക​ണ​ക്ക്. ത​റ​വി​ല കൂ​ടു​ന്പോ​ൾ കു​ടി​ശി​ക വീ​ണ്ടും കൂ​ടും. സ​ബ്സി​ഡി പ​ണ​വും അ​താ​ത് മാ​സം ത​ന്നെ ല​ഭി​ച്ചാ​ൽ മാ​ത്ര​മേ പ്ര​യോ​ജ​ന​മു​ള്ളൂ​വെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ഉ​ത്പാ​ദ​ന​ച്ചെ​ല​വ് വ​ർ​ധി​ച്ച​താ​ണ് ഇ​തി​നു പ്ര​ധാ​ന കാ​ര​ണം. കൂ​ലി​ച്ചെ​ല​വും പ​രി​പാ​ല​ന​ച്ചെ​ല​വും കൂ​ടി​യ​തോ​ടെ റ​ബ​ർ കൃ​ഷി ലാ​ഭ​ക​ര​മ​ല്ലാ​താ​യി. പ​ല​രും കൃ​ഷി ഉ​പേ​ക്ഷി​ച്ചി​രു​ന്നു. മ​റ്റ് കൃ​ഷി​ക​ളി​ലേ​ക്കു ക​ട​ന്നെ​ങ്കി​ലും കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ​യ്ക്കു​നേ​രെ​യു​ണ്ടാ​കു​ന്ന കാ​ട്ടു​പ​ന്നി ശ​ല്യം കാ​ര​ണം വീ​ണ്ടും റ​ബ​റി​ലേ​ക്ക് പ​ല​രും തി​രി​ച്ചു​വ​ന്നു. എ​ന്നാ​ൽ റ​ബ​ർ​തൈ​ക​ളും കാ​ട്ടു​പ​ന്നി​യി​ൽ നി​ന്നു സം​ര​ക്ഷി​ച്ചു നി​ർ​ത്താ​ൻ ബു​ദ്ധി​മു​ട്ടാ​യി​രി​ക്കു​ക​യാ​ണ്. 250 രൂ​പ​യെ​ങ്കി​ലും റ​ബ​റി​നു ല​ഭി​ക്ക​ണ​മെ​ന്ന​താ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.
റാ​ന്നി​യി​ലെ റ​ബ​ർ പാ​ർ​ക്ക് വീ​ണ്ടും
റാ​ന്നി​യി​ൽ 12 വ​ർ​ഷം മു​ന്പ് പ്ര​ഖ്യാ​പി​ച്ച റ​ബ​ർ​പാ​ർ​ക്ക് ഇ​ത്ത​വ​ണ ബ​ജ​റ്റി​ൽ വീ​ണ്ടും ഇ​ടം​ക​ണ്ടു. എ​ള​മ​രം ക​രീം വ്യ​വ​സാ​യ മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ലാ​ണ് റാ​ന്ന​യി​ൽ റ​ബ​ർ​പാ​ർ​ക്ക് പ​ദ്ധ​തി ആ​ലോ​ച​ന​യി​ലെ​ത്തി​യ​ത്. മ​ന്ത്രി​ത​ന്നെ നേ​രി​ട്ടെ​ത്തി യോ​ഗം വി​ളി​ച്ച് ന​ട​പ​ടി​ക​ൾ മു​ന്നോ​ട്ടു​നീ​ക്കി​യ​താ​ണ്. എ​ന്നാ​ൽ പി​ന്നീ​ട് ഇ​തേ​ക്കു​റി​ച്ച് അ​ന​ക്ക​മു​ണ്ടാ​യി​ല്ല. ഇ​തി​നി​ടെ റ​ബ​ർ​പാ​ർ​ക്ക് പ​ത്ത​നാ​പു​ര​ത്തേ​ക്കു മാ​റ്റി​യ​താ​യും പ്ര​ചാ​ര​ണ​മു​ണ്ടാ​യി. ഇ​ത്ത​വ​ണ റ​ബ​ർ​പാ​ർ​ക്ക് വീ​ണ്ടും ബ​ജ​റ്റി​ൽ ഇ​ടം​നേ​ടി​യ​ത് രാ​ഷ്ട്രീ​യ​ല​ക്ഷ്യ​ത്തോ​ടെ​യാ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യാ​ണ് ക​ർ​ഷ​ക​ർ​ക്കു​ള്ള​ത്.
ഉ​ത്പാ​ദ​ന​രം​ഗ​ത്ത് മു​ൻ​പ​ന്തി​യി​ലു​ള്ള റാ​ന്നി താ​ലൂ​ക്കി​ൽ റ​ബ​റ​ധി​ഷ്ഠി​ത വ്യ​വ​സാ​യ​ത്തി​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. യാ​തൊ​രു വ്യ​വ​സാ​യ സം​രം​ഭ​വു​മി​ല്ലാ​ത്ത നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ റ​ബ​ർ പാ​ർ​ക്ക് പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളും പു​ല​ർ​ത്തു​ന്ന​ത്.
അ​മു​ൽ മാ​തൃ​ക​യി​ലെ റ​ബ​ർ സ​ഹ​ക​ര​ണ​സം​ഘം ഇ​ത്ത​വ​ണ ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ത്തി​ലു​ണ്ട്. എ​ൽ​ഡി​എ​ഫി​ന്‍റെ ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​മാ​യി​രു​ന്നു ഇ​ത്. 1050 കോ​ടി രൂ​പ മു​ത​ൽ മു​ട​ക്കി​ൽ കോ​ട്ട​യം വെ​ള്ളൂ​രി​ലെ ന്യൂ​സ്പ്രി​ന്‍റ് ഫാ​ക്ട​റി​യു​ടെ മി​ച്ച​സ്ഥ​ല​ത്താ​ണ് സം​ഘം പ്ര​വ​ർ​ത്തി​ക്കു​ക. റ​ബ​റ​ധി​ഷ്ഠി​ത വ്യ​വ​സാ​യ​ങ്ങ​ളു​ടെ ഹ​ബ്ബ് സ്ഥാ​പി​ക്കാ​ൻ 25 ശ​ത​മാ​നം സ​ർ​ക്കാ​ർ ഓ​ഹ​രി​യു​ള്ള കേ​ര​ള റ​ബ​ർ ലി​മി​റ്റ​ഡി​ന്‍റെ രൂ​പീ​ക​ര​ണ​വും ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പ​ന​മാ​യു​ണ്ട്. റ​ബ​ർ സ​ഹ​ക​ര​ണ​സം​ഘ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​വും ഈ ​ക​ന്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​കും.