കലഞ്ഞൂർ: കേരളത്തില്‍ നടക്കുന്ന പൊതു വികസനത്തിനപ്പുറമുള്ള എടുത്തുപറയത്തക്ക വികസന മുന്നേറ്റമാണ് കോന്നി നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി നടക്കുന്നതെന്ന് മന്ത്രി കെ.രാജു. കലഞ്ഞൂര്‍ വാഴപ്പാറയില്‍ സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിന്റെ ജില്ലാ സ്ഥിരം നഴ്സറിയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ജില്ലാ സ്ഥിരം നഴ്സറിയ്ക്ക് ആകര്‍ഷകമായതും റോഡ്, ജലം ഉള്‍പ്പെടെ എല്ലാ വിധ സൗകര്യങ്ങളുമുള്ള സ്ഥലം തന്നെയാണ് കണ്ടെത്തിയത്. നിരവധി ആളുകള്‍ക്ക് പ്രാദേശികമായി തൊഴില്‍ സൗകര്യം ലഭിക്കാനും ഈ പദ്ധതി ഉപകരിക്കും.
കോന്നി ആനക്കൂട്ടിലേയ്ക്ക് ഒന്നില്‍ കൂടുതല്‍ ആനയെ വേണമെന്ന് എംഎല്‍എ നിര്‍ബന്ധം പിടിക്കുകയാണ്. ഈ ആവശ്യവും വകുപ്പിന്റെ അടിയന്തര പരിഗണനയിലാണ് എന്നും മന്ത്രി പറഞ്ഞു.
കെ.യു ജനീഷ്കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി.കെ.വര്‍മ, സോഷ്യല്‍ ഫോറസ്ട്രി അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഇ.പ്രദീപ് കുമാര്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്. തുളസീധരന്‍ പിള്ള, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി, ജില്ലാ പഞ്ചായത്തംഗം അജോമോന്‍, ദക്ഷിണ മേഖല സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ ഐ. സിദ്ദിഖ്, കോന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.എന്‍. ശ്യാം മോഹന്‍ലാല്‍, റാന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി.കെ. ജയകുമാര്‍ ശര്‍മ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. മണിയമ്മ, കലഞ്ഞൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി എബ്രഹാം, പറക്കോട് ബ്ലോക്ക് പഞ്ചായത്തംഗം പി.വി. ജയകുമാര്‍, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തംഗം കെ.സോമന്, പുനലൂര്‍ ഫ്ലൈയിംഗ് സ്ക്വാഡ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ബൈജു കൃഷ്ണന്, അച്ചന് കോവില്‍ വര്‍ക്കിംഗ് പ്ലാന്‍ ഡിവിഷന് ഓഫീസര്‍ കെ.സജി, റാന്നി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ കെ.വി. ഹരികൃഷ്ണന്, സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അബ്ദുള്‍ മുത്തലീഫ്, പത്തനംതിട്ട സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ സി.കെ. ഹാബി തുടങ്ങിയവര്‍ പങ്കെടുത്തു.