ചെ​ന്നീ​ർ​ക്ക​ര​യി​ൽ യു​ഡി​എ​ഫി​നും എ​ൻ​ഡി​എ​യ്ക്കും സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ പ​ദ​വി
Saturday, January 16, 2021 10:41 PM IST
പ​ത്ത​നം​തി​ട്ട: പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ൽ ഭൂ​രി​പ​ക്ഷ​മു​ണ്ടാ​യി​ട്ടും സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​നു ന​ഷ്ടം.
എ​ൽ​ഡി​എ​ഫി​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ യു​ഡി​എ​ഫും എ​ൻ​ഡി​എ​യും സ​ഖ്യ​ത്തി​ലാ​യ​താ​യി എ​ൽ​ഡി​എ​ഫ് ആ​രോ​പി​ച്ചു.
യു​ഡി​എ​ഫി​ന് ര​ണ്ടും എ​ൻ​ഡി​എ​യ്ക്ക് ഒ​രു സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യു​മാ​ണ് ല​ഭി​ച്ച​ത്. വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ധ്യ​ക്ഷ​യാ​യ ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി മാ​ത്ര​മാ​ണ് എ​ൽ​ഡി​എ​ഫി​നു ല​ഭി​ച്ച​ത്.
സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ർ - ധ​ന​കാ​ര്യം: ര​ഞ്ജി​നി അ​ട​ക​ൽ (എ​ൽ​ഡി​എ​ഫ്), വി​ക​സ​നം: രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ (യു​ഡി​എ​ഫ്), ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം: കെ.​കെ. ശ​ശി (എ​ൻ​ഡി​എ), ക്ഷേ​മ​കാ​ര്യം: റൂ​ബി ജോ​ണ്‍ (യു​ഡി​എ​ഫ്).

റാ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി​ക​ൾ യു​ഡി​എ​ഫി​ന്
റാ​ന്നി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ സ്ഥി​രം സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന് നേ​ട്ടം. മൂ​ന്ന് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ളു​ടെ​യും അ​ധ്യ​ക്ഷ​സ്ഥാ​നം യു​ഡി​എ​ഫി​നാ​ണ്. ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​മി​ല്ലാ​തി​രു​ന്ന പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ൽ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ​യു​ടെ പി​ന്തു​ണ​യി​ൽ എ​ൽ​ഡി​എ​ഫ് വി​ജ​യി​ച്ചി​രു​ന്നു.
വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ന്ധു സ​ഞ്ജ​യ​നാ​ണ് (കോ​ണ്‍​ഗ്ര​സ്) ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ. വി​ക​സ​ന​കാ​ര്യം: സ​ച്ചി​ൻ വ​യ​ല (കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ്), ക്ഷേ​മ​കാ​ര്യം: പി.​എം. പ്ര​സ​ന്ന​കു​മാ​രി (കോ​ണ്‍​ഗ്ര​സ്).

പ​ന്ത​ള​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് നാ​ളെ

പ​ന്ത​ളം: ബി​ജെ​പി ഭ​ര​ണ​ത്തി​ലു​ള്ള പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ലേ​ക്ക് ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളു​ടെ പേ​രി​ൽ റ​ദ്ദാ​ക്കി​യ​തോ​ടെ നാ​ളെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ പ്പ്.
ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ലെ വ​നി​ത​ക​ളു​ടെ ഒ​ഴി​വി​ലേ​ക്ക് ആ​ളെ ഉ​ൾ​പ്പെ​ടു​ത്താ​തെ​യാ​ണ് ആ​ദ്യ​ദി​വ​സം തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തീ​ക​രി​ച്ച​ത്.
മ​റ്റു ഭ​ര​ണ​സ​മി​തി​ക​ൾ പി​ടി​ച്ചെ​ടു​ക്കാ​ൻ ഭ​ര​ണ​ക​ക്ഷി ന​ട​ത്തി​യ നീ​ക്ക​മാ​ണ് ഇ​തെ​ന്ന് ആ​രോ​പി​ച്ച് സി​പി​എം ന​ൽ​കി​യ പ​രാ​തി​യേ തു​ട​ർ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കി​യ​ത്.
തു​ട​ർ​ന്ന് അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പും ഒ​ഴി​വാ​ക്കി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ നോ​ട്ടീ​സ് ന​ൽ​കു​ക​യാ​ണു​ണ്ടാ​യ​ത്.