ചെ​ങ്ങ​ന്നൂ​ർ - മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന ക​ൺ​വ​ൻ​ഷ​ൻ 21 മു​ത​ൽ
Saturday, January 16, 2021 10:41 PM IST
കോ​ഴ​ഞ്ചേ​രി: മാ​ർ​ത്തോ​മ്മാ സ​ഭ ചെ​ങ്ങ​ന്നൂ​ർ - മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന ക​ൺ​വ​ൻ​ഷ​ൻ 21 മു​ത​ൽ 24 വ​രെ ആ​റാ​ട്ടു​പു​ഴ ത​രം​ഗം മി​ഷ​ൻ ആ​ക്ഷ​ൻ സെ​ന്‍റ​റി​ലും ഭ​ദ്രാ​സ​ന​ത്തി​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ലു​മാ​യി ന​ട​ക്കും.
21നു ​വൈ​കു​ന്നേ​രം 6.30നു ​ആ​രം​ഭി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​തി​യോ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് ഭ​ദ്രാ​സ​ന​ത്തി​ന്‍റെ സ്വീ​ക​ര​ണം ന​ൽ​കും. മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ തോ​മ​സ് മാ​ർ തീ​മോ​ത്തി​യോ​സ് എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
22നു ​വൈ​കു​ന്നേ​രം 6.30നു ​തു​മ്പ​മ​ൺ ബ​ഥേ​ൽ മാ​ർ​ത്തോ​മാ പ​ള്ളി​യി​ൽ ന​ട​ക്കു​ന്ന ക​ൺ​വ​ൻ​ഷ​നി​ൽ റ​വ. ബോ​ബി മാ​ത്യു മ​ല്ല​പ്പ​ള്ളി പ്ര​സം​ഗി​ക്കും. 23നു ​വൈ​കു​ന്നേ​രം 6.30നു ​പ​ള്ളി​പ്പാ​ട് സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ റ​വ. വി. ​എം. മാ​ത്യു ആ​നി​ക്കാ​ട് പ്ര​സം​ഗി​ക്കും. 24ന് ​രാ​വി​ലെ 8നു ​ആ​റാ​ട്ടു​പു​ഴ ത​രം​ഗം ത​പ​സ് ചാ​പ്പ​ലി​ൽ ഡോ. ​യു​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് എ​പ്പി​സ്കോ​പ്പ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് സ​മാ​പ​ന സ​മ്മേ​ള​നം.