ഓ​ട്ടോ​യും ഇ​ന്നോ​വ​യും കൂ​ട്ടി​യി​ടി​ച്ചു; ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു
Saturday, January 16, 2021 10:30 PM IST
തി​രു​വ​ല്ല: ടി​കെ റോ​ഡി​ലെ ക​റ്റോ​ട് പാ​ല​ത്തി​ൽ കാ​റും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5.30 നാ​യി​രു​ന്നു അ​പ​ക​ടം. ഓ​ട്ടോ​ ഡ്രൈ​വ​ർ വെ​ണ്ണി​ക്കു​ളം വ​ട​ക്കും​ന്ത​ല വീ​ട്ടി​ൽ വി.​വി. വ​ർ​ഗീ​സാ (63) ണ് ​മ​രി​ച്ച​ത്. തി​രു​വ​ല്ല ഭാ​ഗ​ത്തു​നി​ന്നു വ​ന്ന ഓ​ട്ടോ​യി​ൽ എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ഇ​ന്നോ​വ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഓ​ട്ടോ​ ഓ​ടി​ച്ചി​രു​ന്ന വ​ർ​ഗീ​സ്, യാ​ത്ര​ക്കാ​രാ​യ വ​യ​നാ​ട് ചെ​റു​വ​ള്ളി​പ്പാ​റ ആ​ൽ​ബി​ൻ, ലി​ബി​ൻ, കാ​ർ യാ​ത്ര​ക്കാ​രാ​യി​രു​ന്ന കോ​ട്ട​യം ഗാ​ന്ധി​ന​ഗ​ർ ഹ​രി​ശ്രി​യി​ൽ ഡോ. ​ബി​ബി​ൻ ച​ന്ദ്ര​ൻ, ജോ​സി​നി എ​ന്നി​വ​രെ ഫ​യ​ർ​ഫോ​ഴ്‌​സും പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഉ​ട​ൻ​ത​ന്നെ പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും വ​ർ​ഗീ​സി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. വ​ർ​ഗീ​സി​ന്‍റെ മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

ബ​ന്ധു​വി​ന്‍റെ വി​വാ​ഹ​നി​ശ്ച​യ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ വ​യ​നാ​ട് സ്വ​ദേ​ശി​ക​ളെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നും ഓ​ട്ടോ​റി​ക്ഷ​യി​ൽ വെ​ണ്ണി​ക്കു​ള​ത്തെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മ്പോ​ഴാ​ണ് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. പ​രി​ക്കേ​റ്റ ര​ണ്ട് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. മ​രി​ച്ച വ​ർ​ഗീ​സി​ന്‍റെ സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: വ​ത്സ​മ്മ. മ​ക്ക​ൾ: വി​ജോ വ​ർ​ഗീ​സ്, വി​ജി​ൽ എ​ൽ​സ വ​ർ​ഗീ​സ്. മ​രു​മ​ക്ക​ൾ: ജി​ജി, ക്രി​സ്റ്റി.