ചെറുകോൽപ്പുഴയിലെ മൺപുറ്റ് നീക്കും
Friday, January 15, 2021 10:39 PM IST
അ​യി​രൂ​ർ: ചെ​റു​കോ​ൽ​പ്പു​ഴ ഹി​ന്ദു​മ​ത പ​രി​ഷ​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ന്പാ ന​ദി​യി​ലെ മ​ണ്‍​പു​റ്റ് ഉ​ട​ൻ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് മേ​ജ​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി നി​ർ​ദേ​ശം ന​ൽ​കി.

ചെ​റു​കോ​ൽ​പ്പു​ഴ ഹി​ന്ദു​മ​ത പ​രി​ഷ​ത്തി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ചേ​ർ​ന്ന വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ആ​വ​ശ്യം യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ച്ച​ത്. മ​ണ്‍​പു​റ്റ് മാ​റ്റു​ന്ന പ​ണി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കാ​ൻ മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. ചീ​ഫ് എ​ൻ​ജി​നി​യ​ർ ഇ​ത് മോ​ണി​റ്റ​ർ ചെ​യ്യ​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

പ​രി​ഷ​ത്ത് ന​ട​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ന്പാ ന​ദി​യി​ലെ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മേ​ജ​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ട് സൗ​ക​ര്യ​മൊ​രു​ക്കാ​ൻ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​നും കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന് ജ​ല​അ​ഥോ​റി​റ്റി​ക്കും മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. ഫെ​ബ്രു​വ​രി ഏ​ഴ് മു​ത​ൽ 14 വ​രെ​യാ​ണ് അ​യി​രൂ​ർ ചെ​റു​കോ​ൽ​പ്പു​ഴ ഹി​ന്ദു​മ​ത പ​രി​ഷ​ത്ത് ന​ട​ക്കു​ന്ന​ത്. തി​രു​വ​ല്ല സ​ബ് ക​ള​ക്ട​ർ ചേ​ത​ൻ​കു​മാ​ർ മീ​ണ​യെ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന് കോ ​ഓ​ർ​ഡി​നേ​റ്റ​റാ​യി നി​യോ​ഗി​ച്ചു. അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ടി.​കെ. ജോ​സ്, ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ്, എ​ഡി​എം അ​ല​ക്സ് പി. ​തോ​മ​സ്, അ​യി​രൂ​ർ ചെ​റു​കോ​ൽ​പ്പു​ഴ ഹി​ന്ദു​മ​ത മ​ഹാ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​എ​സ്. നാ​യ​ർ, സെ​ക്ര​ട്ട​റി എ.​ആ​ർ. വി​ക്ര​മ​ൻ​പി​ള്ള, വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.