മ​ല്ല​പ്പ​ള്ളി ബ്ലോ​ക്കി​ൽ ര​ണ്ട് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ൾ യു​ഡി​എ​ഫി​ന്
Friday, January 15, 2021 10:39 PM IST
മ​ല്ല​പ്പ​ള്ളി: ആ​സൂ​ത്രി​ത​മാ​യ നീ​ക്ക​ത്തി​ലൂ​ടെ മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ൾ യു​ഡി​എ​ഫി​നു ല​ഭി​ച്ചു. ഭ​ര​ണ​സ​മി​തി​യി​ൽ എ​ൽ​ഡി​എ​ഫി​ന് എ​ട്ടും യു​ഡി​എ​ഫി​ന് അ​ഞ്ചും അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യു​ണ്ടെ​ങ്കി​ലും സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ലെ വ​നി​താ സം​വ​ര​ണ സ്ഥാ​ന​ങ്ങ​ളാ​ണ് യു​ഡി​എ​ഫി​നെ തു​ണ​ച്ച​ത്. എ​ൽ​ഡി​എ​ഫി​ലെ ര​ണ്ട് വ​നി​ത​ക​ൾ നേ​ര​ത്തെ​ത​ന്നെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​യി​രു​ന്നു. പി​ന്നീ​ട് ഒ​രു വ​നി​ത മാ​ത്ര​മേ അ​വ​ർ​ക്കു​ണ്ടാ​യി​രു​ന്നു​ള്ളൂ.

ഇ​തോ​ടെ വ​നി​താ സം​വ​ര​ണ സ്ഥാ​ന​ങ്ങ​ളി​ൽ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ​ക്ക് പ്രാ​തി​നി​ധ്യം ഏ​റി.വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യി കോ​ണ്‍​ഗ്ര​സി​ലെ പ്ര​കാ​ശ് കു​മാ​ർ ച​ര​ളേ​ലും ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​യാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ലെ ലൈ​ല അ​ല​ക്സാ​ണ്ട​റും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. എ​ൽ​ഡി​എ​ഫി​നു ല​ഭി​ച്ച ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യു​ടെ അ​ധ്യ​ക്ഷ​നാ​യി സി​പി​എ​മ്മി​ലെ സി.​എ​ൻ. മോ​ഹ​ന​നെ തെ​ര​ഞ്ഞെ​ടു​ത്തു.വൈ​സ് പ്ര​സി​ഡ​ന്‍റ് റി​മി ലി​റ്റി അ​ധ്യ​ക്ഷ​യാ​യ ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ൽ ജ​ഞാ​ന​മ​ണി മോ​ഹ​ൻ, ജോ​സ​ഫ് ജോ​ണ്‍ എ​ന്നി​വ​രാ​ണ് മ​റ്റ് അം​ഗ​ങ്ങ​ൾ.മ​റ്റ് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ൾ - വി​ക​സ​നം : ഈ​പ്പ​ൻ വ​ർ​ഗീ​സ്, അ​ന്പി​ളി പ്ര​സാ​ദ്, ക്ഷേ​മ​കാ​ര്യം: സു​ധി കു​മാ​ർ ,സി​ന്ധു സു​ബാ​ഷ് കു​മാ​ർ, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം: ബാ​ബു കൂ​ട​ത്തി​ൽ, ആ​നി രാ​ജു.സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രെ യു​ഡി​എ​ഫ് യോ​ഗം അ​നു​മോ​ദി​ച്ചു. കു​ഞ്ഞു​കോ​ശി പോ​ൾ , കോ​ശി പി. ​സ​ഖ​റി​യ, റ്റി.​പി. ഗി​രീ​ഷ് കു​മാ​ർ, ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​ടു​വി​ലേ​മു​റി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.